LIMA WORLD LIBRARY

അലസയാം അമ്മ-ലീലാമ്മതോമസ് ബോട്‌സ്വാന

കാമം വിഷക്കണ്ണുമായി നോക്കുന്ന
കൂരിരുട്ടിന്റെ ശാപയാമങ്ങളില്‍…

അലസയാം,
അമ്മമണ്ണില്‍ഉപേക്ഷിച്ചുപോയി.

ആരീരോപാടാന്‍അച്ഛനില്ല,
ചൂടു പകരുവാന്‍ അമ്മയില്ല.

അനാഥരായി വിടില്ല ഞാന്‍,
അമ്മതന്‍ സ്‌നേഹം അഭയം തരും.

നിദ്രയേകുന്നു നീ
പൊന്‍കരംകൊണ്ടു തഴുകട്ടെ ഞാന്‍.

കരുണ വറ്റിയില്ലചേര്‍ത്തു പിടിച്ചു
വിരിയിക്കും കുഞ്ഞിനെ.

ഒട്ടേറെ അമ്മമാര്‍ കാലംമറന്നു
കാര്യങ്ങള്‍ തേടി പടി കടന്നു…
ബന്ധുക്കളാരുണ്ട്?

ലോകത്തെ സ്‌നേഹിക്കാം
പോറ്റിവളര്‍ത്തുന്നോര്‍,
പാരിന്റെ സ്‌നേഹം..

ഏനൊന്നുമില്ലല്ലോ സ്വന്തമായി
എനിക്കുള്ളതെല്ലാമവന്റെദാനം.

വിരിയിക്കും കുഞ്ഞിനെ,
എന്‍ മാറിലെ ചൂടു കൊണ്ടു…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px