പ്രതിഭയേറും വാക്കിനാലെ
ചന്തമേറും കരതാരിണയ്ക്ക്
അഞ്ചിതമാം പൊന്‍പതക്കവുമേകി
ഹന്ത! ചന്ദ്രികാ സാഗരദാസനായിതാ
വന്നു നില്‍പ്പൂ എന്നുളളിലാശാനും
ഓരെയോതും ശബ്ദവെളിച്ചമായ്
കാലചീത്തകളെ പറിച്ചുകളഞ്ഞാശാന്‍
മൊട്ടിട്ട പൂക്കള്‍ക്കള്‍ക്ക് ഉയിരേകാന്‍
അലകളിളക്കിയ സ്വാത്മജലമേകി
കല്ലിലെഴുതിയ കവിത പോലെ
രുചിച്ചു ആനന്ദിച്ചുരസിച്ചൂ കുതുകികള്‍
മാനവീയ ജൈത്രയാത്ര നടത്തിയ വരികളില്‍
ത്യാഗത്തിന്‍ പ്രബുദ്ധതയുടെ ഉത്‌ഘോഷമായി
അടവികള്‍ താണ്ടി അരുവികള്‍ താണ്ടിയ ആ ശ്രീപദം
വിശ്വത്തിന്നലയാഴികളെ ഉമ്മവെച്ചുണര്‍ത്തി
ഓരോ തളരിലും ഓരോ മനസ്സിലും
ഇന്നുമാ ശ്രീനാരായണ ശിഷ്യന്‍
അറിവിന്നാത്മധൈര്യം കൊടുത്തുനില്‍ക്കുന്നു
കണ്‍കോണുകളിലുടക്കിയാ അച്യുതാക്ഷര
സൗന്ദര്യലഹരിയിലൂടെയാണല്ലൊ
ജനമിന്നും ഇന്നിനെ ഇന്നായ് കാണുന്നത്
മഹിമകള്‍ പെറ്റ മലയാളക്കതിരനവനാം കവി
കുമാരനാശാനെ നമുക്കെങ്ങനെ മറക്കാനാകും
ആ യുഗവര്യന്റെ ചേതോപാസനയില്‍ കാലം കണ്ണാടി നോക്കുന്നു
ആശയഗംഭീരനാം ആശാന്റെ
സ്വപ്നങ്ങള്‍ക്ക് ഇന്ന് നൂറുമേനി – ഏഴഴക്
കരുണയും സ്‌നേഹവും പ്രണയവാസന്തവും
മനുഷ്യമനസ്സുകളില്‍ പ്രൗജ്ജ്വലിപ്പിച്ച
കവിശ്രേഷ്ഠനാം പ്രിയ മഹാകവി ആശാന് :-
മൂകാരാധനയോടെ ഒരുപിടിപൂക്കളര്‍പ്പിച്ചേകുന്നു വാഴ്ത്തുക്കള്‍…!
****
Sreedevi Jayan (Gadha Mayoor)











