വരികളില്‍ കവിത
പൂത്തുലഞ്ഞപ്പോള്‍…
ഇമയടച്ച് ഒരു നിമിഷം
ആ ഗന്ധം നുകര്‍ന്നപ്പോള്‍…
എന്നോ,എവിടെയോ
മറന്നുവെച്ച കുറേ
പുസ്തകത്താളുകളും
മഷിപ്പച്ചയും…
ഉഷസ്സിനെ ഒളിപ്പിച്ച
പുല്‍ നാമ്പുകളും…
മണ്ണുമൂടിയ ചിരട്ടക്കളിപ്പാട്ടങ്ങളും…
മഴവെള്ളത്തില്‍
കുതിര്‍ന്നുപോയ
കടലാസ്സുതോണികളും…
സ്വാദുനോക്കിയ
പേരറിയാ കായ്കളും
ചില്ലുഭരണിയില്‍ നിറച്ച വളപ്പൊട്ടുകളും…
അമ്മയുടെ ചേലത്തുണ്ടാല്‍
സാരിചുറ്റിക്കളിച്ച
വൈകുന്നേരങ്ങളും…
പാഠപുസ്തകത്തില്‍
ഒളിപ്പിച്ചുവച്ച്
തട്ടിന്‍പുറത്തേക്ക്
വലിച്ചെറിയപ്പെട്ട
കഥാപുസ്തകങ്ങളും…
പളുങ്കു ഗോലികളും…
എന്നെന്നും ഓമനിക്കാന്‍
ഒരായിരം ഓര്‍മകള്‍തന്ന
ഒരുപിടി നല്ല കൂട്ടുകാരും
വീണ്ടും മിഴിനിറയ്ക്കുന്നു…












കുട്ടികക്കാലം മയിൽപ്പീലി പോലെ മനസ്സിൽ സൂക്ഷിക്കുന്ന കൊച്ചു കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ – കാലം മഷിപ്പച്ചയാവാതെ ഇനിയും ഒരു പാട് എഴുതൂ..
ജീവൻ തുടിക്കുന്ന കവിതകൾ ഓർമ്മയിലെ ബാല്യത്തിലേക്ക് കൊണ്ടുപോകുന്നു
Hey!!!! Thankyou dear 🥰😃
നമ്മുടെ school magazine ൽ അല്ലേ… ആദ്യമായി എൻ്റെ കഥയും നിൻ്റെ കവിതയും
അച്ചടിമഷി പുരണ്ടത്😃🥰
സമയം കിട്ടുമ്പോൾ എഴുതൂ