കൈരളി മനോഹരീ
പുഷ്പിണിയായവളെ
ഇത്തിരി മധുരം നുകരാന്‍
നിന്‍ പറുദീസായില്‍
വന്നിടാന്‍ ഭയമാകുന്നു!
സ്വപ്നങ്ങളെ അനശ്വരമാക്കിയ
നിന്റെ ആത്മാവില്‍
നീറുന്ന ചിന്തകളാല്‍
എന്‍ പെണ്മണികളുടെ
ചുട് രക്തം വാര്‍ന്നു
ചെങ്കടലാകുന്നുവോ!?
അതോ!?
പ്രേമിച്ചു പ്രേമിച്ചു
ഒരു ചുടുകാടാകുന്നുവോ!?













