ഭ്രാന്തിയുടെ ഭ്രൂണം-അഡ്വ: അനൂപ് കുറ്റൂര്‍

Facebook
Twitter
WhatsApp
Email

ഭ്രമമാര്‍ന്നൊരുയിരവിലായിട്ടല്ലോ
ഭാര്യഭര്‍ത്താക്കന്മാരൊന്നിച്ചപ്പോള്‍
ഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവര്‍
ഭ്രാന്തുള്ളോരായീയൂഴിയില്‍പ്പിറന്നു.

ഭേദമുണ്ടവര്‍ക്കെങ്കിലുമൊന്നായി
ഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോള്‍
ഭൂജാതനായൊരുനിമിഷത്തിലായി
ഭ്രാന്തോടെയവര്‍അലറിക്കരയുന്നു.

ഭയമായതെന്നുമുള്ളില്‍നിറഞ്ഞു
ഭൂഗോളമാകെയഴലായിപ്പടര്‍ന്നു
ഭാഷണത്തിലുമതുപ്രതിധ്വനിച്ചു
ഭീതിമാറാത്തമര്‍ത്യന്മാരായവര്‍.

ഭയമാര്‍ന്നൊരുള്ളത്തിലായിതാ
ഭേദ്യമേകാനുള്ളപ്രകൃതിയുമായി
ഭാവത്തിലൊന്നല്ലെതിരായെന്നും
ഭംഗംവരുത്തേണമെന്നചിന്തകള്‍.

ഭാഗ്യമോടെപ്പിറന്നോരുരാശികള്‍
ഭംഗംവരുത്തിയൊരാ ചെയ് വിന
ഭാവിയിലെല്ലാമാവര്‍ത്തനങ്ങളായി
ഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു.

ഭംഗിയായിയാദിയിലുണ്ടായുലകം
ഭംഗിയില്ലാതാക്കിയപ്പോരായ്മകള്‍
ഭാഗ്യദേവതക്കതിനുള്ളില്‍പ്പകയേറി
ഭസ്മമാക്കാനൊരുമ്പെടും ധ്വനികളും.

ഭൂവിതില്‍വാണയധികാരനൃപരെല്ലാം
ഭാവുകത്തിനായിയടരാടിയൊടുങ്ങി
ഭാവിയിലൊരാണ്‍തുണയില്ലാതായി
ഭ്രദമാക്കിയതൊക്കവേ വ്യര്‍ഥമായി.

ഭവത്തിലെല്ലാം ഭ്രാന്തി തന്‍ ഭ്രൂണങ്ങള്‍
ഭൂതലത്തിലുതിര്‍ന്നതിന്‍ പ്പിറപ്പുകള്‍
ഭ്രാന്താല്‍പരസ്പരംവെറുത്തസോദരര്‍
ഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു.

ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാം
ഭീതി മാറ്റാനായി ഓടിയ ലോകമേ
ഭീമനേപ്പോലായിടാന്‍ കൊതിച്ചവര്‍
ഭീകരരായിയാധിപത്യത്തിനായെന്നും.

ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയില്‍
ഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെ
ഭാഗ്യദോഷത്താലുള്ളയനര്‍ഥങ്ങള്‍
ഭൂതഭാവിയില്‍വിനാശംവിതയ്ക്കുന്നു.

ഭരതചരിത്രത്തിന്‍ഭാരതകാണ്ഡങ്ങളില്‍
ഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങള്‍
ഭാരമേറിയതാപത്താലടര്‍ന്നൊരില്‍
ഭ്രാന്തി തന്‍ ഭ്രൂണം പേറിയോരനേകം.

ഭ്രാന്തി തന്‍ ചിലമ്പിന്‍ ധ്വനികള്‍ പടര്‍ന്നു
ഭ്രാന്തോടലറുന്നൊരുയക്ഷിയായിയവള്‍
ഭീതിയായിയിരുളില്‍ നിറഞ്ഞുനിന്നിതാ
ഭയമേറിയേറിയപാന്ഥരസ്ഥമിക്കുന്നു.

ഭഞ്ജിക്കുന്നുയവളേകാന്തനിശ്ശബ്ദത
ഭാരമുള്ളിലായിയൂറിനിറയുമ്പോള്‍
ഭുജങ്ങളെല്ലാമാമാറിലടിച്ചളകമുലച്ചു
ഭവമാകെയായിയലര്‍ച്ചകേള്‍ക്കുന്നു.

ഭൂഗോളമൊക്കെയെന്നുമസ്ഥിരമായി
ഭയന്നുമാക്രമിച്ചുമടരാടിയൊടുങ്ങിയും
ഭംഗംവന്നോരുടെനിണമൊഴുകിയൊഴുകി
ഭൂമികയാകെയെന്നുയശുദ്ധമാകുന്നു…

About The Author

Leave a Reply

Your email address will not be published. Required fields are marked *