സൃഷ്ടാവ്-ബാബു താമരക്കുളം

Facebook
Twitter
WhatsApp
Email

ഉന്നതനാകും സൃഷ്ടാ വൊരുനാള്‍….
നിര്‍മ്മലമാകും. സ്‌നേഹത്താലേ…
അന്ധതയേറും കൂരിരുള്‍ നോക്കി…
ഉളവാകട്ടെയെന്നരുള്‍
ചെയ്തു….

ഉളവായുടനെ സത്യവെളിച്ചം…
ഉളവായങ്ങനെ നീലാകാശം…
മോടിയോടുളവായ് താരാവൃന്ദം…
പകലിനെ വാഴാന്‍ സൂര്യനെയേകി…
രാവതിലേറിയടുത്തു തിങ്കള്‍…

പച്ചപ്പിന്‍ ബഹു പൂരം കാടുകള്‍…
മലകള്‍, പുഴകള്‍ വന്‍ സമുദ്രങ്ങള്‍…
അമൃതമൊഴുക്കാന്‍
അരുവികളേകി….
സൗരഭമേറി വിളങ്ങും
പൂവുകള്‍….
മുത്തുകള്‍, പവിഴം, മാണിക്ക്യങ്ങള്‍…
അവനുടെ കരവിരുതെത്ര വിചിത്രം….

അദ്വൈതത്തിന്‍ ഗീതം പാടി ….
വാനില്‍ പക്ഷിഗണങ്ങളുയര്‍ന്നു
മഞ്ഞും മഴയും കുളിര്‍ കാറ്റു കളും…
കാണാകാഴ്ച്ചകളെത്ര
ബഹുത്വം….
ഹാ! ഈശ്വര സൃഷ്ടി അതെത്ര മഹത്വം…

തന്നുടെ സൃഷ്ടിയിലുന്നതനായി
അവനിയിലധിപതി മനുജനെയേകി…
അതി കുതുകാല്‍ വാഴാന്‍ അനുമതിയേകി…
അതിമോഹത്താലവനോ ഭുമിയെ
അതിവേഗത്തില്‍ പോര്‍ക്കളമാക്കി….

അതിരുകളില്ലാതേകിയതെല്ലാം…
അതിരുതിരിച്ചിട്ടടി പിടിയായി…
മുത്തുകള്‍ പവിഴം മാണിക്ക്യങ്ങള്‍….
വിറ്റിട്ടവനോ ആയുധമേന്തി….
എന്റേതെന്നും, നിന്റേതെന്നും
ഇന്നും മണ്ണില്‍ വെട്ടി മരിപ്പൂ…

അരുതേ… മനുജാ അക്രമ മരുതേ….
വെറുതെ വെട്ടി മരിക്കുവതെന്തേ ഓര്‍ക്കു…
വെറും കൈയാലേ മടങ്ങുവര്‍ നമ്മള്‍…
നിര്‍മ്മലമാകുംസ്‌നേഹത്താലീ
ഭൂവിനെ നിങ്ങള്‍സ്വര്‍ഗ്ഗ മതാക്കിന്‍….
നിസ്തുല സ്‌നേഹ സാഗരമാകും സൃഷ്ടാവിന്‍
തിരുസന്നിധി അണയിന്‍…

9961221326

About The Author

Leave a Reply

Your email address will not be published. Required fields are marked *