അഗ്‌നിയാല്‍ തിരി തെളിച്ചവള്‍
അക്ഷതം കൊണ്ടെന്നും
പൂജ ചെയ്‌തോളവള്‍,
അര്‍ത്ഥമില്ലാത്ത ജീവിതത്തിന്‍
അര്‍ത്ഥം തേടിയലഞ്ഞോളവള്‍,
അക്ഷരമുരിയാടാതെ തെക്കേ തൊടിയില്‍
അഗ്‌നിയില്‍ എരിഞ്ഞടങ്ങീടുന്നു.
ബന്ധമില്ലാ ബന്ധനങ്ങളില്‍
കൊരുക്കിയ നൂലിന്റെ
ബന്ധനം വിട്ടവളുറങ്ങി ശാന്തയായ്…
മധുരകിനാവിന്റെ, മഴവില്‍ ചിറകേറി
മണിമാരനൊത്തവള്‍ പടിയിറങ്ങി,
ഉറ്റൊരുടയോരും, പെറ്റ വയറും വിട്ടവള്‍
ഏകയായ്, മൂകമായ്
പടിയിറങ്ങി… ഉണ്ണാതുറങ്ങാതെ,
ഒരു കാലമത്രയും ജീവിച്ച പെണ്ണിനു,
ഒരു തിരി മാത്രമണയതെ നില്‍പ്പൂ…
ബന്ധുമിത്രാതികള്‍ തന്‍
കൈകള്‍ കൊണ്ട്, തര്‍പ്പണം ചെയ്തവര്‍,
മോക്ഷയായ് തീര്‍ന്നുവെന്ന സങ്കല്‍പത്തില്‍,
നാക്കില കീറിമുറിച്ചവര്‍
കാകന്റെ വരവിനു വേണ്ടി കാത്തിരുന്നു.
ഒന്നുമറിയാതെ പടിയിറങ്ങിയവള്‍
മോക്ഷമോ മോചനമോയെന്നറിതെ
പുതച്ചുറങ്ങി നനുത്ത മണ്ണില്‍…
About The Author
No related posts.