LIMA WORLD LIBRARY

വിജയ ഗീതം-ദീപു ചടയമംഗലം

വരിക വരിക വാനിലുയരും
കൊടികളുമായി നമ്മള്‍
ഒരുമയോടെ ഒന്നുചേര്‍ന്ന്
മുന്നിലേക്ക് പോകാം

വരിക വരിക ഹിമമുടിയില്‍
വിജയ താരമാകാന്‍
ഉയരെ ഉയരെ മലയഭൂവിന്‍
കീര്‍ത്തിയെപ്പരത്താന്‍

ഒരു മനസ്സ്, ഒരു വപുസ്
ഒരു ജനുസ് നമ്മള്‍,
ഒറ്റ ജാതി, ഒറ്റ മതം,
ഭാരതത്തിന്‍ മക്കള്‍.

ഒറ്റ ഭാഷ, ഒറ്റ നിറം,
നമ്മളൊന്ന് നമ്മില്‍
ഹിന്ദുവില്ല ക്രിസ്ത്യനില്ല
മുസ്ലിമില്ല തെല്ലും.

ഭാരതാീബ പെറ്റു പോറ്റും
സോദരങ്ങളല്ലേ
ഭൂതലങ്ങള്‍ ഓമനിക്കും
ഗാന്ധിയിന്‍ കിടാങ്ങള്‍

മൂന്നു വര്‍ണ്ണ രാജികളില്‍
നൂറു നൂറു പൂക്കള്‍,
പാറിടും കൊടിപ്പടത്തില്‍
ചേര്‍ന്നിടും ശിശുക്കള്‍
പാരിലാകെ വിജയഗീത
പാടും നാടിനായി.

നല്ല നാളുകള്‍ വിരുന്നു
വന്നിടും,മനസ്സില്‍
കല്ലുറങ്ങും വഴിയിലേക്ക്
ചില്ലനീട്ടി നില്‍പ്പൂ
ഇന്നലെകള്‍ തന്ന
സമര വീര്യ മാമരങ്ങള്‍.
മെല്ലെ മെല്ലെ
അണിയണിയായി
വന്നു ചേരൂ..നിങ്ങള്‍
കൈയിലേന്തൂ…
മാതൃനാടിന്‍ വൈജയന്തി
നന്നായി
നെഞ്ചിലാളും ദേശ സ്‌നേഹ
ശക്തിയാല്‍ ജ്വലിക്കൂ…

* ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി രചിച്ച കവിത (പതാക ഗാനം)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px