പൂഴിയില്‍ നിന്നുരുവായൊരു മര്‍ത്യന്‍
പൂഴിയിലലിയുന്നൊരുനാള്‍
അരു താര്‍ക്കുമിതൊന്നു മാറ്റുവാന്‍
കേമനാം നിര്‍മ്മിത ബുദ്ധിക്കും!
കിളിവാതില്‍ കടന്നവന്‍ വന്ന നേരം
കുഞ്ഞിപ്പെണ്ണൊന്നു കെഞ്ചി
കൊണ്ടുപോകരുതെന്നെ
ഞാനമ്മക്കമൃതും
അച്ഛന്‍ സുകൃതവും
ഞാനില്ലെന്നായാല്‍
പിളരുമ വര്‍തന്‍ നെഞ്ചകം.
യുവത്വവും കെഞ്ചിയല്പമായുസ്സിനായി
കേള്‍ക്കാതെയവന്‍
കൊണ്ടുപോയി പ്രാണനെ.
ദീര്‍ഘനാള്‍ ശയ്യാവലംബരാം
വൃദ്ധരോ കേണു
ജീവനൊന്നെടുക്കാന്‍
കേട്ടില്ലെന്നു നടിച്ചു
രംഗ ബോധമില്ലാത്തോനവന്‍.
മഹാനെന്നഹങ്കരിക്കു-
മീവിഡ്ഢിക്കു മേലേ
പറക്കാന്‍ ചിറകില്ലാത്ത നാം
ഭയത്തോടവനെ സ്മരിക്കുന്നു.
കൊണ്ടുപോയിടും മൃത്യൂ
എല്ലാറ്റിനേയും കൊണ്ടു-
പോകാത്തതൊന്നുണ്ടതു
നാം അന്യന്റെ മനസ്സില്‍
വിരിയിക്കും പുഞ്ചിരി…












Good job, keep it up. Congratulations 🎉