LIMA WORLD LIBRARY

ഭ്രമമെന്ന കൊലനിലങ്ങള്‍-സിസ്റ്റര്‍ ഉഷാ ജോര്‍ജ്

ബന്ധങ്ങള്‍ മുറിച്ചു വാഴുമ്പോള്‍
ബന്ധനങ്ങള്‍ ശൂന്യമാണ്.
നന്മ വിളയാത്ത ഭൂമിയില്‍
കുരുന്നു തലമുറകള്‍
ലക്ഷ്യമില്ലാതെ തേരോട്ടം നടത്തുന്നു.
പ്രേമമെന്ന ദിവ്യ ശക്തിയിലല്ല
ഭ്രമമെന്ന ലഹരിയിലാണ് കണ്ണ്.
സോദരാ ഇന്ന് നിഷ്‌കളങ്കമായ
പ്രേമമെന്ന സത്യത്തെ നാം
കടം കഥകളാക്കി മാറ്റുന്നുവോ!?
കാമമെന്ന ലഹരിയില്‍
ചതിയും കൊലപാതകവും
നിത്യവും ദിനചര്യയെന്നപ്പോള്‍
നടനമാടുമ്പോള്‍ നാം ചോദിക്കുന്നു
എവിടെ നമ്മുടെ ഭാവിതന്‍!
സ്വപ്നങ്ങളും പ്രതീക്ഷകളും!
മലയാളി എവിടെ നമ്മുടെ!
വിവേകവും ഐക്യവും!
അതും ഭ്രമമെന്ന കൊലയില്‍
അലിഞ്ഞു പോകുന്നുവോ..?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px