അടുത്തു വന്നൊരു മലയാളത്തിന്‍
പത്രത്താളുകളില്‍
അടിച്ചു വന്ന വാര്‍ത്തയിലക്ഷര-
ത്തെറ്റുകളുണ്ടായി.
വഴിക്കു വച്ച് ഞാനതുകണ്ട്
കരച്ചില്‍വന്നപ്പോള്‍,
അടുത്ത വീട്ടിലെ ചേട്ടന്‍ കണ്ട്
ചിരിച്ചു ജോറായി
മറന്നു നമ്മുടെ മലയാളത്തിന്‍
ശൈലികളോരൊന്നും
വിടര്‍ന്ന പൂമണമുള്ളവയെല്ലാം
കരിഞ്ഞുപോകുന്നോ?
പുണര്‍ന്നിടാം മമ മലയാണ്മകളെ
ആദരവോടെന്നും,
നുകര്‍ന്നുകൊണ്ടിനി മലയാളത്തെ
സ്‌നേഹിച്ചീടേണ്ടേ?
അടുത്ത വീട്ടില്‍ മലയാളത്തെ
പടിയടച്ചല്ലോ,
വരുന്ന ഊഴം നമ്മുടെതാണെ –
ന്നോര്‍ത്തിരിക്കേണം
‘ശരിക്കു നമ്മുടെ പടിക്കലാരോ
ചടഞ്ഞിരിപ്പുണ്ടേ!
ചിരിച്ചു വന്നവരടുത്ത വീടും
കവര്‍ന്നെടുത്തോളും.’
About The Author
No related posts.