ചന്ദ്രക്കലാധരാ ചന്ദ്രചൂഢാ
പാര്‍വ്വതിവല്ലഭാ
പാരിന്റെ രക്ഷകാ!
നിന്‍മന്ത്രമുരുവിട്ടു
നിന്നിലണയുമ്പോള്‍
പാപികള്‍ക്കാശ്വാസം
നല്‍കും പരമേശ്വരാ
പാരിനെകാക്കുന്ന
കരുണാകരാ….
ഗംഗാധരശങ്കരാ
ത്രിശൂലനായകാ
നിന്നിലെ ശ്വാസനാളത്തിലമരുന്ന
കാളകൂടം ഭുജിക്കാതെ
കാത്തൊരു പാര്‍വ്വതിദേവിയും
നിന്‍ തിരുമുന്നിലായ് പൂജചെയ്തു
നിന്നിലണഞ്ഞതും
നിദ്രയെപുല്‍കാതെ
ഞാന്‍ നിന്‍നാമമുരുവിട്ടതും
നീയിന്നറിയേണം ഭൂതനായകാ….
മോക്ഷമേകേണം ശിവശങ്കരാ
തിരുജടയില്‍ ഗംഗയെകാത്തവനാം
പരമേശ്വര നിനക്ക്
കൂവളത്തിലയാലെ
മാലയുംചാര്‍ത്തി
കര്‍ണ്ണാമൃതമായ്
തിരുനാമവും പാടി
ത്രിലോകവും ശിവനാമമുരുവിട്ട്
നിന്‍ കാലടി പുല്‍കി
കണ്ണീരുമായിതാ മനമുരുകിയ
വേദന കാണാതെപോകല്ലെ
നൃത്യനടേശാ…
ത്രിശൂലം കരഭൂഷണമാക്കിയും
താളമുതിര്‍ത്ത നിന്‍ താണ്ഡവവും
കണ്ണില്‍ക്കത്തും ജ്വാലയെക്കാട്ടിയും
ശ്രീപരമേശ്വരാ നിന്റെ കോപത്താലമരാതെ
കാക്കണേ തൊഴുതുനമിക്കുന്നു
നിത്യവും ദര്‍ശനപുണ്യം
തന്നനുഗ്രഹം ചൊരിയേണം
മഹാദേവ ശംഭോ…
About The Author
No related posts.