വന്യം-സുകൃത

Facebook
Twitter
WhatsApp
Email

കാട്ടിനു നടുവിലൂടെ യുള്ള ഒറ്റപ്രയാണത്തില്‍,
നിശ്ശബ്ദത,സുന്ദരവും ഭ്രാന്തവുമാവും
കെട്ടു പിണഞ്ഞ കാട്, ഉന്മാദം നിറച്ച മൗനം
വിരിഞ്ഞ് പിരിഞ്ഞു പാഞ്ഞകലുന്ന വഴികള്‍
എന്നേക്കുമായിവ എന്നെ വിഴുങ്ങിയെങ്കിലെന്ന്
കൊതി പിടിപ്പിക്കുന്ന കുളിര്‍ന്ന വനാന്തരം

കുറവന്‍ മലയുടെ ചുന്നരികുറത്തിയുടെ
നനഞ്ഞു നേര്‍ത്ത വെണ്‍ ചേല കണക്കെ,
മഞ്ഞ് വീണു മായാന്‍ കിടക്കുന്ന നനുത്ത കാട്ടാറ്..
വന്നൊന്നു നനഞ്ഞിട്ട് പോകു , എന്ന്
വശ്യമായി ചിരിച്ചു കിടക്കുന്ന പെണ്ണിനെ പോലെ
വിരലുകള്‍ വിടര്‍ത്തി യിളക്കി വിളിച്ച്, അവള്‍.,…

ജീവിതത്തിന്റെ തീപ്പന്തങ്ങള്‍ ക്കിടയിലേബ
ക്കരുതിനിയൊരു പാഴ്മടക്കം,
മതിയിനി ജീവന്റെ ഓട്ട പന്തയങ്ങള്‍
എന്നാരും കൊതി പൂണ്ടു നോക്കി നില്‍ക്കും
ഈ വന്യ ഘനശ്യാമ ചാരുചിത്രം..

വശ്യ വനഹൃദയസ്പന്ദനമേ, നീ
എന്നേക്കു മായെന്നെ
ഏറ്റ് കൊള്‍ക…

About The Author

One thought on “വന്യം-സുകൃത”
  1. വന്യ ഘന ശ്യാമമേ സുന്ദരം നിൻ
    വിരത്തുമ്പിൽ നിന്നടർന്ന
    അക്ഷരമലരുകൾ കൊണ്ടു
    തീർത്ത കാവ്യഹാരം

Leave a Reply

Your email address will not be published. Required fields are marked *