എന്റെ ഭ്രാന്തനിഷ്ടങ്ങളെ,
ചോര പൊടിയാതെ
കണ്ണീരില്‍ നനയ്ക്കാതെ
തൊണ്ടയിലിടറാതെ
എത്ര ഋതുക്കളില്‍
എത്ര കടല്‍ മഴകളില്‍
എത്ര പ്രണയ കവിതകളില്‍
കൈക്കുമ്പിളിലെടുത്ത് ഞാനോമനിക്കണം?
കാറ്റിലും കോളിലുമുലയാതെ,
കടല്‍ച്ചുഴിയിലകപ്പെടാതെ
ഇരുട്ടിലുഴറാതെ
അഗ്‌നിയിലെരിയാതെ
വേവുന്ന ഗ്രീഷ്മത്തിലുരുകാതെ
എങ്ങനെ ഞാനത് തീരത്തണക്കണം.?
നിങ്ങളുടെ ഭ്രാന്തന്‍
ഇഷ്ടങ്ങളെ നോക്കി നിങ്ങള്‍ കരയാറുണ്ടോ…??
ഈയാംപാറ്റകളെ പോലെ
മരിച്ചുവീഴുന്ന ഇഷ്ടങ്ങളെ നോക്കി
ആരുമാരും കാണാതെ
നിങ്ങള്‍ വിങ്ങാറുണ്ടോ…?
ഇല്ലെങ്കില്‍ ഞാനീ വിജനവീഥിയില്‍
തനിയെ നടക്കുന്നവള്‍….
About The Author
No related posts.