സംസാരമാം മഹാവി പിനമിതില്‍
സിംഹരാജനായി മരുവുന്നു, ഗൃഹനാഥനെങ്കിലും
സദാ പേടി തന്‍ വലക്കണ്ണികള്‍ ചുറ്റും.
സാധുവാംമേഷത്തെ കൊന്നുതിന്നാന്‍,
സ്വാദൂറിനില്ക്കും കുറുനരി കണക്കെ,
സന്തതികളും മറ്റുബന്ധുമിത്രാദികളും
സാരസ്യ വാക്കുകള്‍ ച്ചൊല്ലി ചൂഴ്ന്നുനില്പൂ.
സമ്പത്താം രക്തമൂറ്റി കുടിക്കാനായി,
സമയം പാര്‍ത്തു കാത്തിരിക്കുന്നിവര്‍.
സക്തി തന്‍ശക്തിയാല്‍ വാസനകള്‍,
സടകുടഞ്ഞെഴുന്നേറ്റിടുന്നു.
സ്വയം രക്ഷനേടാന്‍ ശ്രമിക്കുകിലും,
സുഖദമാം ജന്മവാസനകള്‍
സാത്താന്‍ കണക്കെ വിജ്യംഭിച്ചിടുന്നു.
സാരവത്താം വിത്തുകള്‍ പാകാന്‍,
സരളമാം മണ്ണിനെപ്പാകപ്പെടുത്തവേ,
സജ്ജമാം വിതയ്‌ക്കൊപ്പം വളരുന്നു,
സാരമല്ലാത്തതാം കളകള്‍ നിര്‍ബാധം.
സാഹചര്യം സംജാതമാകവെയെത്തുന്നു…
സകല കര്‍മ്മഫലങ്ങളുമൊന്നായി
സദ്ഫലം ലഭിച്ചീടിലും കര്‍മ്മങ്ങള്‍,
സഞ്ചരിച്ചെത്തിടുന്നു കാമനകളാല്‍.
സുഗന്ധദ്രവ്യങ്ങളാം കായകര്‍പ്പൂരങ്ങള്‍,
സൂക്ഷിച്ച ഭാജനമൊഴിഞ്ഞാലുമാ-
സുഗന്ധം നിലനില്ക്കുമ്പോലെ,
സര്‍വ്വകര്‍മ്മഫലജാലങ്ങളും, ഹേ! മനുഷ്യാ
സന്തതം നിന്നിലന്തര്‍ലീനം സ്ഥിരം.