LIMA WORLD LIBRARY

നഗര പ്രദക്ഷിണം-രാജന്‍ കിണറ്റിങ്കര

ചിത്തത്തിലെപ്പൊഴും
കുത്തിക്കുറിക്കുന്ന
അക്ഷരത്താളില്‍
തെളിയുന്ന നക്ഷത്രം
തൊഴുകൈയുമായൊന്ന്
സങ്കടം ചൊല്ലുകില്‍
ചേര്‍ത്തുപിടിക്കുന്ന
കരുതലിന്‍ സ്പര്‍ശനം

ഉമ്മറ മുറ്റത്തെ
തുളസിത്തറയിലും
ചെമ്പകച്ചോട്ടിലെ
പൂഴിമണലിലും
പതിയുന്ന നിന്നുടെ
കാലടിപ്പാടുകള്‍
മായാതെ മായ്ക്കാതെ
കൂട്ടിരിക്കുന്നു ഞാന്‍

ചന്ദനക്കാറ്റിലും
ആമ്പല്‍ക്കുളത്തിലും
തെളിയുന്ന നിന്‍ മുഖം
നെഞ്ചോട് ചേര്‍ത്തു ഞാന്‍
ഓടക്കുഴലിലെ
ഉതിരുന്ന ഗാനത്തില്‍
മയിലാട്ടമാടുന്നു
മനസ്സിന്‍ നറുപീലികള്‍

ലക്ഷ്യമില്ലാത്തൊരു
നഗര പ്രയാണത്തില്‍
വഴികളില്‍ വിനതീര്‍ക്കും
ദുര്‍ഘട യാത്രയില്‍
പകലിന്റെ ചൂടേറ്റു
തളരും മനസ്സിന്
തെളിനീരു പകരുന്ന
സാന്ത്വന സാമീപ്യം

ഏതോ വിജനമാം
ലോകത്തു നിന്നു ഞാന്‍
കേള്‍ക്കുന്നു നിന്റെ
പാഞ്ചജന്യ ധ്വനി
വിജയിക്കുവാനല്ലയീ-
നഗരപ്രദക്ഷിണം
തോല്‍ക്കാതിരിക്കുവാന്‍
മാത്രമാണീ വ്യഥ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px