LIMA WORLD LIBRARY

കൊഞ്ചു പുരാണം-ശ്രീകല മോഹന്‍ദാസ്‌

മുഴുമുഴുത്തൊരു കൊഞ്ചിനെ കണ്ടുവോ..
കണ്ടിട്ടെനിക്കു കൊതി വരുന്നുണ്ടേ…
തോടു മെല്ലെ പൊളിച്ചു കളഞ്ഞു
ഉപ്പും മുളകും മഞ്ഞളും കൂടി കൂട്ടിക്കുഴച്ചതില്‍
വേണമെങ്കില്‍ ചോന്നുള്ളിയും വെളുത്തുള്ളി ഇഞ്ചി പച്ചമുളകും
അരച്ചു ചേര്‍ത്തു
കൊഞ്ചിനു മേലെ പൊതിഞ്ഞു പിടിപ്പിച്ചു
അല്‍പ്പ നേരം വെച്ച ശേഷം
കല്ലടുപ്പില്‍ വെച്ച ചീഞ്ചട്ടിയില്‍
വെളിച്ചെണ്ണ മൂക്കുമ്പോള്‍ അതിനകത്തിട്ടു
നല്ല മൊരു മൊരു ന്നാവുമ്പോള്‍ തീ കുറച്ചിട്ടു
നന്നായ് മൂപ്പിച്ചു കോരിയെടുത്താല്‍
കരുമുരൂന്നു കടിച്ചു തിന്നാം…
കൂടെ കിടന്നു മൊരിഞ്ഞ ഉള്ളി വെളുത്തുള്ളി ഇഞ്ചിക്കൂട്ട്
നുള്ളിയെടുത്തു ചോറിന്റെ കൂടെ ക്കഴിച്ചാല്‍
വേറെ കറിയൊന്നും വേണ്ടി വരില്ല..
കയ്യില്‍ കൊതിപ്പിക്കും നല്ലൊരു മണവും
കുറച്ചു നേരത്തേക്കു ബാക്കി നില്‍ക്കും….
വേണമെങ്കില്‍ റോസ്റ്റ് ചെയ്യാം..
അതും വളരെ രുചികരമാണു…
തേങ്ങയരച്ചോ തേങ്ങാപ്പാലു പിഴിഞ്ഞോ
നല്ല ദശയുള്ള മൂവാണ്ടന്‍ മാങ്ങ
യിട്ടുകുറു കുറെ ചാറു കുറുക്കിയെടുത്തു
എണ്ണയില്‍ മൂപ്പിച്ച ചോന്നുള്ളി മേലേ വിതറിയിടുമ്പോള്‍
പൊന്തി വരുന്നൊരു മണമുണ്ടല്ലോ…
ആ മണം മൂക്കിലടിച്ചു കഴിഞ്ഞാല്‍ പിന്നെ
കണ്‍ട്രോളു കിട്ടാന്‍ പാടുതന്നാണേ??
തല്‍ക്കാലം ഈ പടത്തിലെ കൊഞ്ചിനെ നോക്കി
കൊതി പിടിച്ചിവിടെ കുത്തിയിരിക്കാം…??

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px