LIMA WORLD LIBRARY

സങ്കടക്കടലിലേകയായിയൊരമ്മ-അഡ്വ: അനൂപ് കുറ്റൂര്‍

സൗഭാഗ്യങ്ങളെല്ലാമകന്നാലും
സദയമെല്ലാം സഹിച്ചോരമ്മ
സുഖങ്ങളെല്ലാമുപേക്ഷിച്ചിതാ
സമര്‍ഥരല്ലാമക്കളേ കാക്കുന്നു.

സാരമായയസുഖത്തിനടിപ്പെട്ട്
സന്താപമറിയാത്തവസ്ഥയില്‍
സമ്പത്തില്ലേലുംചികിത്സിക്കാന്‍
സ്വാശ്രയത്തോടടരാടുന്നോരമ്മ.

സുധീരനാം പതിയുണ്ടായിരുന്നു
സമീപത്തായവര്‍ക്കാശ്രയമായി
സന്തോഷമായിരുന്നന്നെന്നാല്‍
സുകൃതമില്ലാതായിമൃതിയടയവേ.

സ്ഫുരണമില്ലാത്തന്ധകാരത്തില്‍
സ്ഥിരതയില്ലാതാലയമൂലയില്‍
സ്പഷ്ടതയില്ലാതെയിരുന്നങ്ങു
സങ്കടപ്പെട്ടിട്ടിനിയെന്തു കാര്യം?

സഹായിക്കാനാളുണ്ടായിരുന്നാദ്യം
സ്വാന്തനത്തോടേവരുമൊപ്പമായി
സേവിക്കപ്പെട്ടോര്‍ഭാരമായപ്പോള്‍
സേവകരെല്ലാമുള്‍വലിയുവാന്‍.

സഹായമാഴ്ചയിലൊന്നായന്ത്യം
സ്വാന്തനം മാത്രം പിന്നെ പിന്നെ
സ്വന്തക്കാരൊന്നും മിണ്ടാതായി
സഹായമെന്തേലുമിരക്കിടിലോ ?

സുന്ദരിയാമവളൂരുതെണ്ടിയായി
സൗഖ്യമേകുവാനനേകമാളുകള്‍
സഹായിക്കാനൊരുക്കമെന്നാല്‍
സേവിതശരീരമേകുമോയെന്നായി ?

സല്‍ഗുണയായോള്‍ക്കന്ത്യത്തില്‍
സജീവമായൊരു വേല കിട്ടുന്നു
സമ്മതിച്ചവളെന്നാലപസ്മാരമുള്ള
സ്വന്തം മക്കളെ നോക്കാനാളില്ല.

സ്വസ്തതയില്ലവള്‍ക്കൊരിടത്തും
സാധുക്കളാം മക്കള്‍ തനിച്ചല്ലേ
സ്വകാര്യമായാരേലുമുപദ്രവിച്ചാല്‍
സ്വയം രക്ഷിക്കാനവര്‍ക്കറിവില്ലല്ലോ?

സഹായത്തിനില്ല; ദ്രോഹത്തിനാളുണ്ട്
സ്വാര്‍ഥരാണിന്നെല്ലായിടത്തിലും
സംസാരമെല്ലാം കളങ്കിതമാകുന്നു
സ്വയംസംരക്ഷിക്കേണ്ട ഗതികേടിലും.

സമരമുഖത്തടരാടുന്നൊറ്റയായി
സ്വയമാര്‍ജ്ജിച്ച ശക്തിയുമായവള്‍
സ്വസ്തിയേകാവിധിയേയെതിര്‍ത്ത്
സമയമെല്ലാമരുമമക്കള്‍ക്കേകുന്നു.

സ്വന്തം ശരീരം നോക്കാതധ്വാനിച്ച്
സ്വശരീരമെന്നുമേ മക്കള്‍ക്കായി
സമര്‍പ്പിക്കുന്നു; ചിലന്തിയേപ്പോലെ
സര്‍വ്വവുമവര്‍ക്കതിജീവനത്തിനായി.

സ്വര്‍ഗ്ഗമല്ലിതു ; സങ്കടക്കടലാണ്
സാഗരമോനിലയില്ലാക്കയമായി
സ്ഥാനമില്ലാതെപ്പൊങ്ങിയുംതാഴ്ന്നും
സ്രവമുറഞ്ഞുപ്പതഞ്ഞുപ്പരക്കുന്നു.

സമാധാനമില്ലാ; കടലയ്മ്മക്കും
സംഹാരത്തോടെന്നുമലറുവാന്‍
സന്താനത്തോടനുതാപമില്ലാതെ
സംഹാരമാണടിസ്ഥാന ഭാവവും.

സങ്കടക്കടലാണെങ്കിലുമിവിടെയോ
സ്വാര്‍ഥയല്ലമ്മയോശാന്തയായി
സ്വയമുറങ്ങാതെയുമുണ്ണാതെയും
സത്യമോടാമക്കളേ കാക്കുവാന്‍.

സ്വാര്‍ഥതയോടുള്ളോരീയുലകത്ത്
സ്വയം സംരക്ഷിച്ചിടുവാനല്ലാതെ
സഹായിക്കാനാവില്ലാര്‍ക്കുമാരേയും
സേവകര്‍ക്കന്ത്യമൊന്നുമില്ലതേമാകും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px