LIMA WORLD LIBRARY

പ്രതീക്ഷ-പ്രിന്‍സി

ണ്ണുകളില്‍ ഉരുള്‍ പൊട്ടുന്നു
ഹൃദയത്തിലോ പ്രളയം…
എല്ലാം നഷ്ടമായവന്
ഇന്ന് മനസും നഷ്ടമായിരിക്കുന്നു
ഉണങ്ങിയ കണ്ണീര്‍
ചാലുകള്‍
മനസിന്റെ ആഴങ്ങളില്‍
കുത്തി മുറിവേല്‍പിക്കുന്നു.

മുറിഞ്ഞ മനസുകളില്‍
തൈലം പുരട്ടാന്‍
വീണുടഞ്ഞ സ്വപ്നങ്ങളെ
നെയ്തു കൂട്ടാന്‍
പാളുന്ന മനസിനെ
ശാന്തമാക്കാന്‍

കൈപിടിക്കാം കൈകോര്‍ക്കാം
കൈതാങ്ങാകാം പരസ്പരം ..

ഇനിയും നിലക്കാത്ത
മനുഷ്യസ്‌നേഹത്തിന്റെ
ഉരുള്‍ പൊട്ടലില്‍
സര്‍വ്വ ദുഖങ്ങളും
കുത്തിയൊലിക്കട്ടെ..
ഇരുള്‍ മൂടി മാറി
പ്രതീക്ഷയുടെ പ്രകാശം
പരക്കട്ടെ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px