LIMA WORLD LIBRARY

ചെങ്കൊടിയുടെ നാട് – (ഗാനം) കാരൂര്‍ സോമന്‍

മരുഭൂമി പൂത്ത മനസ്സില്‍
തളിരണിഞ്ഞുതഴച്ചുവളരും
ചെമ്പടയുണരട്ടെ ….
ചെങ്കൊടി പാറട്ടെ…
കരയില്‍കാവലായ്
സഖാക്കള്‍
(ഇങ്കിലാബ് സിന്ദാബാദ്) കോറസ്

എനിക്കും നിനക്കും ചോരനിറം …
ജീവിതം പൊട്ടാറായ പട്ടം പോലെ …
ഹൃദയം തുളച്ചു ചോര പൊടിയുന്നു …
നടപ്പില്ല ജാതിഭൂത ഭരണം …. (ഇങ്കിലാബ് കോറസ്)

(പല്ലവി…)

സഖാക്കള്‍ ജന്മികളെ തൂത്തെറിഞ്ഞു…..
ജീവന്‍ കൊടുത്തവര്‍ രക്തസാക്ഷികള്‍ …
ചതുപ്പുനിലങ്ങളില്‍ വീഴുന്ന കാലുകളില്‍….
താങ്ങായി ചെങ്കൊടിയെത്തി നാട്ടിലെങ്ങും..
(ഇങ്കിലാബ് ..)

(പല്ലവി )

പൊടിമണം തുളുമ്പുന്ന ജന്മഭൂമിയില്‍ …
ആറടിമണ്ണളന്നെടുക്കാന്‍ അവകാശമില്ല … ( കഴിയുന്നില്ല)
മാപ്പു കൊടുക്കില്ല
പിടിച്ചെടുക്കും വിശപ്പടക്കും
തൂത്തെറിയും ധീര വീര സഖാക്കള്‍

പാടത്ത് പണിയെടുക്കും സഖാക്കളെ …
നിങ്ങള്‍ ഭൂമിയെ പൂവനമാക്കി …
തെരുവില്‍ തെണ്ടി നടക്കേണ്ട ..
മിഴിനീര്‍ തുള്ളികള്‍ തുടക്കേണ്ട …

കാലത്തിന്‍ ഗര്‍ഭപാത്രത്തെ ചവിട്ടിത്തച്ചു …
ഇരുവാള്‍ മൂര്‍ച്ചയായി
മരണത്തിലെത്തിച്ചു…
നാടു കത്തുമ്പോള്‍ വായിക്കാന്‍
വീണയുണ്ട് …
കൊട്ടാരം പാടി നടക്കാന്‍ പാണന്‍മാര്‍ …

(ഇങ്കിലാബ് ..)
(പല്ലവി)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px