ദൂരത്ത് നില്‍ക്കിലും
വീടിന്റെ വസന്തമായി
വിളങ്ങുന്ന കുസുമങ്ങള്‍
എന്‍ മനം കുളിപ്പിക്കുന്നു.
മധുരിക്കും ഓര്‍മ്മകള്‍ നല്‍കിയ
ബാല്യകാല സ്മൃതികള്‍
പ്രഭയേറും വിളക്കുപോല്‍
മനസ്സില്‍ തെളിഞ്ഞിടുന്നു
സുന്ദര മന്ദഹാസം
പൊഴിച്ചു നില്‍ക്കുന്ന
പിച്ചിയും മന്ദാരവും
ചെമ്പകവും ശംഖുപുഷ്പവും
പിന്നെ പേരറിയാത്ത
പല വര്‍ണ്ണരൂപങ്ങളുള്ള
മനംകവരും മനോഹര
സൗഗന്ധ മലരുകളും
എന്റെ വീടിന്
അലങ്കാരമായി മാറിടുന്നു
എന്‍ മനസ്സിന്
കുളിരായി മാറിടന്നു.
പുഷ്പ സുഗന്ധം വഹിച്ച
മാരുതന്‍ എനിക്കായി
പൂങ്കാവനത്തില്‍
സ്വര്‍ഗ്ഗം പണിയുന്നു.
മനസ്സുകൊണ്ട് ഞാനാ
പുഷ്പ വാടിയില്‍
തുള്ളിക്കളിച്ചിടുന്നു
എന്‍ ബാല്യത്തിലെന്ന പോല്‍