നിന്‍കരള്‍ ചില്ലയില്‍ കൂടൊന്നു കൂട്ടുവാന്‍,
നിന്നനുരാഗത്തിന്‍ തേന്‍ മുകരാന്‍
എന്‍മനതാരില്‍ പ്രണയവര്‍ണ്ണത്തൂവല്‍
നീര്‍ത്തീ ചിറകുകള്‍ മോഹപ്പക്ഷി!
നീയാം വസന്തത്തിന്‍ പൂമരച്ചില്ലയില്‍
പ്രേമാര്‍ദ്ര രാഗത്തില്‍ പാട്ടുമൂളി,
സ്വപ്നങ്ങള്‍ കൊണ്ടൊരു കൂടു ചമച്ചതില്‍
രത്‌നങ്ങള്‍ പാകിയെന്നാശകളും.
പൗര്‍ണ്ണമി പൂക്കുമീ സംക്രമസന്ധ്യയില്‍
നിന്മൗനം വാചാലമാവുകില്ലേ?
താമസമെന്തേ ചൊരിയാന മൃതമെന്‍
ജീവനില്‍, സമ്മതമല്ലീ മൗനം?











