കാലമേറെയായല്ലോ
കണ്ടറിവുമില്ലല്ലൊ
കേട്ടറിവുമില്ലല്ലൊ
കാണാനാവാതെ ,ഒന്നും
കേള്‍ക്കാനാവാതെ
കണ്ണു കൊതിച്ചു പോയ്
കാവലായ്.
കാതു കൂര്‍പ്പിക്കുന്നു
കേള്‍വിക്കായ്.
കാക്ക വിരുന്നു വിളിച്ചു
കണ്ടില്ല,പൂച്ചയിന്ന് മുഖം
കഴുകി ,വന്നില്ല !
കാര്യമെന്താ ചൊല്ലില്ലേ?
കാര്യമറിഞ്ഞേ മതിയാവു !
കാര്യം നിസ്സാരമാണെങ്കില്‍
കാപ്പി കുടിച്ചു
കഥിച്ചീടാം
കാര്യം ഗുരുതരമെങ്കിലൊ !
കണക്കു പറഞ്ഞ്
കാര്യമൊതുക്കാം.
‘ക’കാരം വെറുതെയാവില്ല
കാര്യം ഗുരുതരമെന്നറിവൂ











