പകലിരവുകള്‍ സമചേതസ്സായി,
പൂവണിമുറ്റത്തു കണിയൊരുക്കവേ,
പുഷ്പിണിയാം മേദിനിക്കായി
പുത്തനാം വിത്തുകളേകിയമ്മയാക്കി
പരിലാളിക്കുമീകൃഷി വലസോദരര്‍ .
പാരിന്റെയന്നദാതാക്കളല്ലോ , വിഷു,
പ്പക്ഷി പാടും പഴമ്പാട്ടില്‍ത്തെളിയും
പതിരിന്‍ കതിര്‍ക്കുല തേടിയെത്തിയ ,
പ്രിയ കതിരു കാണാക്കിളീ നിന്റെയീ ,
പാട്ടിലെ വിത്തും കൈക്കോട്ടും
പണിയാളര്‍ തന്‍ കര്‍മ്മ പുണ്യമല്ലോ?!
പത്തുമേനി വിളവിനായി വിത്തിടും ,
പുണ്യദിനങ്ങളീ , വിഷുപ്പുലരികള്‍:
ഫല സമൃദ്ധിക്കായി മണ്ണൊരുക്കി,
പാടങ്ങളെപ്പച്ചപ്പട്ടുപുതപ്പിക്കുമീ
പകലിന്‍ വേലകളെത്ര ചൈതന്യ ധന്യം.
പാടാമൊന്നു ചേര്‍ന്ന്, വിത്തും കൈക്കോട്ടും
പാരാതെ കയ്യിലെടുത്തീടുക, ചക്കതന്നുപ്പ്
പുതുയുഗത്തിന്‍ ശക്തിയാകട്ടെ ‘.
പൂക്കട്ടെ നിത്യം കണിക്കൊന്നകള്‍.
പരസ്പര സ്‌നേഹത്തിന്‍ സൗഗന്ധികം,
പാരാകെ വിശുദ്ധി തന്‍ പരിമളം
പരത്തി നന്മയാം സ്വര്‍ഗം ചമയ്ക്കട്ടെ.
പാടാം വിത്തും കൈക്കോട്ടും
ചക്കയ്ക്കുപ്പുണ്ടോ
ശിരസ്സെപ്പപ്പോയി
കിട്ടന്‍ കൊച്ചാട്ടോ !











