അണയാത്ത ദീപമായ് എന്നുള്ളിലെപ്പോഴും
മായാതെ മങ്ങാതെ നിറയുന്നു നീ നിത്യം.
നിന്നോര്‍മ്മ പുല്‍കാതെ ഒരു മാത്ര പോലും ഞാന്‍
രാവിന്റെ മാറില്‍ ശയിക്കിലൊരിക്കലും.
ഒരു മൗന വീണയായ്
നിറം ചാലിച്ചെന്നും
സ്വരമുതിര്‍ത്തീടുന്നു
മനതാരിലെന്നെന്നും.
നനുത്ത നിന്‍ അനുരാഗ മലര്‍മാരി എന്നെന്നും
നിലയ്ക്കാതെ ഒഴുകുമി സിരകളിലെന്നും.
കരം പിടിച്ചന്നു ഞാന്‍ നിന്‍ ചുവടേറുമ്പോള്‍
അരികിലായ് അണയുമെന്‍ നിറമുള്ള താരങ്ങള്‍.
ഒരുമിച്ചു നെയ്‌തൊരാ സ്വപ്നങ്ങള്‍ക്കിന്നു ഞാന്‍
തളിരിട്ടു തടയിട്ടു തളിര്‍ത്തിടുന്നേകയായ് .
അത്രമേലിഷ്ടമോടെന്നും നീയെന്നില്‍
നിറശോഭയേകുമീ കനല്‍ദീപമായിടും.
മിഴി നനഞ്ഞിടീലും മിഴിവേകിടുന്നു
മധുരാനുരാഗത്തിന്‍ കുളിരോര്‍മ്മയെന്നും.











