LIMA WORLD LIBRARY

അംബികേ നമോസ്തുതേ-ഹരിയേറ്റുമാനൂര്‌

കംഹാസുരോപദ്രവങ്ങള്‍ സഹിയാഞ്ഞു
ദേവകളൊന്നിച്ചു യാത്രയായി
മൂര്‍ത്തികള്‍ മൂന്നോടും സങ്കടം ചൊല്ലവേ
സൃഷ്ടിച്ചു ത്രിപുരഭൈരവിയെ
ദേവിയെക്കണ്ടു ഭയന്നു കംഹാസുരന്‍
ഋശ്യമൂകാചലം തന്നിലെത്തി
ഉഗ്രതപസ്സില്‍ മുഴുകിയിരിക്കുമ്പോള്‍
കാലങ്ങളേറെ കടന്നുപോയി
കോലാപുരത്തിലധിവസിച്ചാനപ്പോള്‍
മഹിഷാസുരന്‍ മഹാദുഷ്ടനന്ന്
ലോകങ്ങള്‍ മൂന്നും പിടിച്ചടക്കി ദേവ-
നാരികളെപ്പോലും ദാസരാക്കി
ദേവകള്‍ ബ്രഹ്‌മാവു ശംഭുവുമൊന്നിച്ചു
പാലാഴിവാസന്റെ മുമ്പിലെത്തി
കോലമഹര്‍ഷിയെ കുടജാദ്രിയില്‍ ചെന്നു –
കാണുവാന്‍ വിഷ്ണുവും നിര്‍ദ്ദേശിച്ചു
നാരിയാല്‍ മാത്രം മരിക്കാന്‍ വരമുള്ള
മഹിഷനെ കൊല്ലുവാന്‍ കോലമുനി
ആദിപരാശക്തിയോടപേക്ഷിച്ചപ്പോള്‍
ദേവി മഹിഷനെ നിഗ്രഹിച്ചു
ജ്യോതിര്‍ശ്രീചക്രേ ത്രിമൂര്‍ത്തികള്‍ ദേവിയെ
തേജോമയിയായ് പ്രതിഷ്ഠചെയ്താര്‍
ശിവശക്തിചൈതന്യസാന്ദ്രമാം ലിംഗത്തില്‍
സൗവര്‍ണ്ണരേഖ തെളിഞ്ഞിതപ്പോള്‍…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px