LIMA WORLD LIBRARY

വഴിത്താര-ഷീലാജയന്‍ കടയ്ക്കല്‍

പണ്ടെന്റെ ഉമ്മറത്തിണ്ണയില്‍
ഒറ്റയ്ക്കനങ്ങാകാതെ ഞാനിരിക്കും…

ഒട്ടിയവയറുമായി ഓടിക്കളിച്ചന്നു
പച്ചവെള്ളം കുടിച്ചങ്ങുറങ്ങും…

ഉമ്മറത്തിണ്ണയിലച്ഛന്റെ ഗര്‍ജ്ജനം
ഞെട്ടിയുണര്‍ന്നു ഞാന്‍ കേട്ടിടുമ്പോള്‍….

വായ് പൊത്തി അമ്മ മൊഴിഞ്ഞിടും
അച്ഛന്റെ രോഗം കടുത്തു പോയി പൊന്‍മകളെ…

കൂടപ്പിറപ്പുകള്‍ കൂട്ടായി
വന്നവരച്ഛനെയും കൊണ്ട് എങ്ങോ പോകും..

പിന്നെ ഞാനച്ഛനെ കാണുന്നതൊക്കെയും
ദിവസങ്ങളാഴ്ചകള്‍ മാസങ്ങളില്‍….

അന്നെന്റെ പൊന്നച്ഛന്‍ മുടിപോയ തലകാട്ടി
എന്നെ ചിരിയാടെ നോക്കി നില്‍ക്കും…

അങ്ങനെ കുഞ്ഞിപ്പരുവത്തില്‍
എന്റെമ്മ എന്നെ തനിച്ചാക്കി എങ്ങോ പോയി…

പിന്നെയും കാലങ്ങളൊഴുകിയൊലിച്ചപ്പോള്‍
എന്നെ തനിച്ചാക്കിയച്ഛനും പോയ്…

എല്ലാം കഴിഞ്ഞപ്പോള്‍ എല്ലാരും എന്നെയും
തള്ളിക്കളഞ്ഞതും ഓര്‍ത്തു തേങ്ങി…

വന്നില്ല കണ്‍കളില്‍ ഞാനെന്റെ നിദ്രയെ
ഇന്നലെ തഴുകാതെയിരുന്നു പോയി….

പാതിരാ വെട്ടത്തിലറിയാതെ ഞാനെന്റെ
ബാല്യകാലത്തിലേക്കൊന്നു പോയി…

നൊന്തു പൊടിയുന്ന മനമാലെ ഞാനപ്പോ
അലറി വിളിച്ചു കരഞ്ഞു പോയ്….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px