നീയെന്നെ അറിയും മുന്‍പേ,
എന്റെ പ്രണയശാഖിയില്‍ നീ പൂത്തിരുന്നു..
എന്റെ മോഹത്തുരുത്തിലേയ്‌ക്കേകനായ്
നീ വന്നതും, തേന്‍ മൊഴികളാല്‍
എന്നില്‍ പ്രേമം വിതച്ചതും
നിസ്സംഗയായി ഞാനറിഞ്ഞിരുന്നു…
തിരുത്തലുകളിലൂടെ പറയാതെ പറഞ്ഞ
നിന്റെ ഉള്‍ത്തുടിപ്പുകള്‍,
നനുത്ത നോവിന്റെ പുഴയായി,
എന്നിലൂടെ നിറഞ്ഞൊഴുകി..
ചിന്തകളിലുന്മാദമായി…
ഒരുമിച്ചൊരു മഴപോലും നനയാതെ
അകലെയൊരു തേങ്ങലായ്,
മൗനം പൊതിഞ്ഞ
നെടുവീര്‍പ്പായി നീ മായവേ..
ഇരുളിലലിയുന്നു ഞാന്‍,
കനവുപൂത്തയെന്‍ മനമൊഴിയുന്നു…
മിഴി നിറയുന്നു.
പുല്‍ക്കൊടിയല്ലെനിക്ക് നീ…
പ്രണയം പൂത്ത ഒറ്റമരമാണ്…
എന്നിലെ പ്രണയത്തിന്റെ ഒറ്റമരം…