വേടന്റെ ശബ്ദം വേറിട്ടതായിരുന്നു,
സവര്‍ണ്ണമേലാളന്മാരുടെ
തിട്ടൂരങ്ങളെ അത് ചോദ്യം ചെയ്യുന്നു.
അധികാരത്തിന്റെ അഹന്തതകളെ തുറന്നുകാട്ടുന്നു.
ചീഞ്ഞുനാറുന്ന വ്യവസ്ഥിതികള്‍ക്കെതിരെ
സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവന്‍ വേടന്‍.
വേടന്റെ പാട്ടുകള്‍ അധികാരക്കോമാളികളായ
സവര്‍ണ്ണ മേധാവിത്വങ്ങളെ ഭയപ്പെടുത്തുന്നു..
അവര്‍, എന്നത്തേയും പോലെ
ചതിയുടെ പാഠങ്ങള്‍ വീണ്ടും പയറ്റുന്നു.
ചതി പുലിപ്പല്ലിന്റെ രൂപത്തില്‍ വേടനെ തേടിവന്നു.
ചതി പഠിപ്പിക്കുന്നു നമ്മുടെ പുരാണങ്ങളൊക്കെയും.
അത് മഹാബലിമുതല്‍ ബാലിവരെ നീളുന്നു.
മഹാബലിയുടെ നന്മയെ കാണാത്തവര്‍
വാമനന്റെ ചതിയെ പ്രകീര്‍ത്തിക്കുന്നു.
തമ്പുരാന്മാരുടെ വമ്പുകള്‍ പാടുവാന്‍
പിഴവുകള്‍ തിരുത്തി വേടന്‍ വീണ്ടും വരട്ടെ.
വേടാ നിന്റെ നാമം കനക്കുന്നു
കാടത്തമുള്ള വെളുത്തവര്‍ക്കൊക്കെയും,
വേടാ നിന്റെ വേദങ്ങള്‍ തുടരുക
പോടായെന്ന് മൊഴിഞ്ഞീടുക…











