കനലില്‍ എരിഞ്ഞൊരു
ചിറകിന്റെ പുകയില്‍ നിന്നും
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍
എരിഞ്ഞു തീരുമെന്നാശിച്ചവര്‍ക്ക്
തെറ്റിപ്പോയി
കാലം തന്ന കനവുകള്‍ കൂട്ടിനുള്ളപ്പോള്‍
ഞങ്ങളെന്തിന് എരിഞ്ഞു തീരണം
ഇനിയും മാറാത്ത ചട്ടങ്ങള്‍ മാറട്ടെ
എരിഞ്ഞു തീരില്ല ഞങ്ങള്‍
ഞങ്ങള്‍ ഫിനിക്‌സ് പക്ഷികള്‍











