ഔഷധസസ്യങ്ങള്‍ ഏറെയാണ്,
ഓരില, ഈരില, മൂവിലകള്‍
പുല്ലില്‍ത്തുടങ്ങി പൂമരം വരെ
പര്‍പ്പടകം,പാച്ചോറ്റി,പൊന്‍കൊരണ്ടി,
കൈയ്യന്യം,കീഴാനെല്ലി,കുറുന്തോട്ടിയും
കുടങ്ങല്‍, കച്ചോലം, കറുകപ്പുല്ലും
നറുനീണ്ടി, നന്നാറി, നീരമൃതും
നീര്‍മാതളം, നീര്‍ബ്രഹ്‌മി, നീലാംബരി,
വയമ്പ്,വള്ളിപ്പാല,വേലിപ്പരുത്തി,
വേതിനു വേപ്പ്, മറ്റിലകള്‍ വേറെ,
മഞ്ഞള്‍, മുരിങ്ങ, മരമഞ്ഞളും
മാതളം,മഞ്ഞക്കൂവ, മുത്തങ്ങയും.
കൂവളം, കരളകം, കരിംകുറിഞ്ഞി,
കൊളിഞ്ഞി, കരിംതുമ്പ, കരിങ്ങാലിയും,
തൊട്ടാവാടി,തിരുതാളി,തുമ്പച്ചെടി,
തുളസി,താമര, കുട്ടിത്തക്കാളിയും
കടമ്പ്, കര്‍ത്തൊട്ടി, കൈപ്പന്‍പടവലം
കരിനൊച്ചി,കടുക്ക,പനിക്കൂര്‍ക്ക,
അരൂത,അശോകം,ആടലോടകം.
ആ വിധം എണ്ണിയാല്‍ തീരാത്തത്ര
ഔഷധസസ്യങ്ങള്‍ നമുക്കു ചുറ്റും
ഓരോന്നു കാണുവാന്‍ തൊടികള്‍
തോറും കയറിയിറങ്ങണം, കാടും മേടും,
കിട്ടിടും മാനസീകോല്ലാസമൊപ്പം
പ്രകൃതിഭംഗി തന്‍ ആസ്വാദനം
പുത്തന്‍ജനതയെ ഉണര്‍ത്തിടു നാം
ഭവനത്തില്‍ അടച്ചിരിപ്പാകാതെയും
ഭാവി തന്‍ വാഗ്ദാനങ്ങളാക്കുവാനും
അരോഗദൃഢഗാത്രരായിട്ടാ കുട്ടികള്‍
അല്‍പ്പായുസ്സായിടാതെ വളരുവാനും
പുസ്തകപ്പുഴുക്കളായിടാതെയും
പുറംലോകമറിഞ്ഞു വളര്‍ന്നിടാനും.
About The Author
No related posts.