ഒരാളെ കുത്തിക്കൊന്നതിനു ജയില്‍ശിക്ഷ അനുഭവിച്ചതിനു ശേഷം മാനസാന്തരപ്പെട്ട് ആത്മീയമേഖലയില്‍ സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന പ്രശസ്തനായ പാസ്റ്ററുടെ പ്രസംഗങ്ങള്‍ വിനുവിനെ വല്ലാതെ ആകര്‍ഷിച്ചു. അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ അവന്‍ നിരന്തരം, അയാളുടെ വേദി കണ്ടെത്തിപ്പോന്നു.
‘എനിക്കും ഇയാളെപ്പോലെ ഒരു സാക്ഷ്യ പ്രാസംഗികനാവണം…’ അവന്‍ മനസ്സിലുറപ്പിച്ചു. അതിനായി അവസരം വന്നപ്പോള്‍ വിനുവും ഒരാളെ കുത്തിക്കൊന്ന് ജയിലില്‍ പോയി. ശിക്ഷ കഴിഞ്ഞ് തിരിച്ചു വന്ന് ആത്മീയമേഖലയിലേക്ക് തിരിഞ്ഞ് സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന സുന്ദരകാലം സ്വപ്നം കണ്ട് ജയിലില്‍ കഴിഞ്ഞു.













