‘ മകര ജ്യോതിയിന്ന ലെയായിരുന്നോ?’ പേപ്പറിലെ വാര്‍ത്ത
കണ്ട് സുമിത്ര അതിശയത്തോടെ
ചോദിച്ചു. വാട്ട്‌സ്
ആപ്പില്‍ സുപ്രഭാതം അയക്കുന്ന തിരക്കില്‍ രമേശന്‍ അതു ശ്രദ്ധിച്ചില്ല. മകര വിളക്കിന്നലെ കഴിഞ്ഞോ? രമേശേട്ടനോടാണ്
ചോദിച്ചത്. നീയെന്താ സുമിത്രേ
ഇങ്ങനെ ചോദിക്കുന്നത്. വൈകുന്നേരം നമ്മള്‍ രണ്ടാളും ഒന്നിച്ചിരുന്നല്ലേ
ടിവിയില്‍
അതു കണ്ടത്.
രമേശേട്ടനു ഓര്‍മ്മ
നശിച്ചോ? രണ്ടു പേരും ഒന്നിച്ചിരുന്ന്
മകര വിളക്കു കണ്ടു പോലും. നിങ്ങള്‍ കണ്ടു കാണും.എന്നിട്ടെന്നേയൊന്നു വിളിക്കാനുള്ള മര്യാദപോലും കാണിച്ചില്ല ദുഷ്ടന്‍.
സുമിത്രേ അതു കണ്ടിരുന്നപ്പോള്‍
ആള്‍ക്കൂട്ടത്തില്‍
നിന്റെ കസിന്‍ സുമേഷിനെ നീ
കാണിച്ചു തന്നില്ലേ?
രമേഷു ചേട്ടന്റെ തല വല്ലടത്തും
തട്ടിയോ ? പരസ്പര
ബന്ധമില്ലാതെ ഓരോന്നു പറയുന്നല്ലോ ? സുമേഷ്, അയാളെ
ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങളായി.ഇപ്പോള്‍ കണ്ടാല്‍
ഞാനറിയുക പോലുമില്ല.
രമേശിന്റെ മനസിലാകെ ഒരു
പരിഭ്രാന്തി.
സുമിത്ര…..അവള്‍
പഴയ രോഗാവസ്ഥ
യിലേക്കു രോഗാവ
സ്ഥയിലേക്ക്
വീണ്ടും മടങ്ങി
പ്പോവുകയാണോ ?
ഈശ്വരാ…. എത്ര
ത്യാഗ്യം സഹിച്ചാണവളെ
മറവിയുടെ കൈ
യില്‍ നിന്നും
ജീവിതത്തിലേക്കു
തിരിയെ എത്തിച്ചത്.
മൂന്നു കൊല്ലം മുന്‍പാണവള്‍ക്ക്
അല്‍ഷിമേഴ്‌സിന്റെ
ലക്ഷണം കണ്ടു തുടങ്ങിയത്. ആദ്യo
കുഞ്ഞു കാര്യങ്ങളായിരുന്നു മറന്നിരുന്നത്
ഫ്രിഡ്ജിന്റെ വാതില്‍ തുറന്നു
ചിന്തിച്ചങ്ങിനെ
നില്‍ക്കും. ലൈറ്റും,
ഫാനും ഓഫാക്കാന്‍ മറക്കുകയും അക്കൂട്ടത്തില്‍ പെടും. പ്രായത്തിന്റെ മറവിയെന്നേ തോന്നിയിരുന്നുള്ളു
അതിനു താന്‍ വഴക്കു പറയുകയും
ചെയ്യുമായിരുന്നു.
ഒരു ദിവസം തല
ചുറ്റി താഴെ വീണു.
ഷുഗര്‍ കുറഞ്ഞതാണു കാരണം. കഴിച്ച മരുന്ന ഡോസു
കൂടിപോയെന്നാണ്
ഡോക്ടര്‍ പറഞ്ഞത്. വീട്ടില്‍ വന്നു നോക്കിയപ്പോളതു
ശരിയായിരുന്നു. അപ്പോഴാണ് താന്‍
അവളേ കൂടുതല്‍
ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
പിന്നെ പെട്ടെന്
ന്നായിരുന്നു
മറവി കൂടി വന്നത്.
ഡോക്ടറെ കാണിച്ചപ്പോള്‍
അവള്‍ മറവിയുടെ
കയത്തില്‍ മുങ്ങി
ത്താഴുകയാണെന്ന
സത്യമറിഞ്ഞു. .
രണ്ടു മാസം മുന്‍പു
നടന്ന മകളുടെ
കല്യാണം. അവളുടെ ഓര്‍മ്മയിലില്ല.
മരു മകനെ തിരിച്ചറിഞ്ഞതേയില്ല. കാല്‍ നൂറ്റാണ്ടു
മുന്‍പു നടന്ന തങ്ങളുടെ വിവാഹവും, അതിന്റെ ചടങ്ങുകളുമെല്ലാം
വ്യക്തമായിട്ട് പറഞ്ഞു. ഇടക്കു
വെച്ചു കാര്‍ ബ്രേക്ക്
ഡൗണായതും,തങ്ങള്‍ രണ്ടാളും സ്‌ക്കൂട്ടറില്‍ കയറി
മുഹൂര്‍ത്തത്തില്‍
തന്നെ ഗൃഹപ്രവേശം
നടത്തിയതുമെല്ലാം.
മകള്‍ കരച്ചിലിന്റെ
വക്കോളമെത്തി.
ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെ
ന്ന ഡോക്ടറുടെ
സാന്ത്വന വാക്കുകള്‍ മരുമകനും സമാധാനം നല്‍കി.
ചികിത്സക്ക് മരുന്നു മാത്രം പോര, ശരിയായ മാനസിക പരിചരണവും
ആവശ്യമാണെന്ന്
ഡോക്ടര്‍ പറഞ്ഞു.
തന്നാലാവും വിധമെല്ലാം അവളെ മാനസീകമായി
പരിചരിച്ചു. ചില
ദിവസങ്ങളിലെ
പെരുമാറ്റം കണ്ടാല്‍ ഇത്രയും
നോര്‍മലായ ഒരാള്‍
എവിടെയും കാണില്ല. അതിനും
കൂടെ ചില സമയങ്ങളില്‍ തന്നേ പ്പോലും മനസിലാകില്ല.
ഏതാണ്ട് രണ്ടു കൊല്ലത്തെ
തന്റെഅര്‍പ്പണവും, ദൈവകാരുണ്യവും അവളേ ജീവിതത്തിലേക്കു
തിരിയെ കൊണ്ടുവന്നു.അന്നും ഡോക്ടര്‍ പറഞ്ഞ കാര്യം
തന്നെ ഇപ്പോഴും
ഭയപ്പെടുത്തുന്നു.
ഇപ്പോഴത്തെ ഈ
തിരിച്ചു വരവ് അത്ര ശുഭ ലക്ഷണമൊന്നുമല്ല.
ഏതു നിമിഷവും
വഴുതിപ്പോകാവുന്ന
മനസാണ് സുമിത്രയുടേത്.
അന്നു മുതല്‍ താന്‍
ഒരു കൊച്ചു കുഞ്ഞിനെ ശുശ്രൂഷിക്കുന്നതു
പോലെയാണവളെ
ചേര്‍ത്തുപിടിച്ചത്.
എന്നിട്ടും…കൈ വിട്ടു പോകയാണോ ?
ഇനിയൊരു വീഴ്ച
യുണ്ടായാല്‍ ഒരു
മടങ്ങിവരവു അസാദ്ധ്യമായിരിക്കുമെന്നും
ഡോക്ടര്‍ പറഞ്ഞിരുന്നു.
നെഞ്ചില്‍ ഒരു കല്ലെടുത്തുവെച്ച
ഭാരം. കുറച്ചു നേരമായി സുമിത്രയുടെ അനക്കമില്ല.
ചെന്നു നോക്കിയപ്പോള്‍
കണ്ട കാഴ്ച. അല
മാരയില്‍ അടുക്കി
വെച്ചിരിക്കുന്ന തുണികളെല്ലാം പുറത്തേക്കു വാരി
യെറിഞ്ഞിരിക്കുന്നു. അതിന്റെ നടുവില്‍ കണ്ണുമടച്ച് ഇരിക്കു
കയാണ്. സുമിത്രേ,
എന്താണിത്.എഴു
ന്നേല്‍ക്കൂ. താന്‍
കൈയ്യില്‍ പിടിച്ചപ്പോള്‍
മുഖംദേഷ്യം കൊണ്ട്
ചുവന്നു.കൈ തട്ടി
മാറ്റിയിട്ട് തന്റെ നേരെ വിരല്‍ ചൂണ്ടി. ആരാണ്
നിങ്ങള്‍ ? എന്തിനാ
ണെന്നേ തൊട്ടത് ?
സുമിത്രേ, ഞാന്‍
നിന്റ രമേശേട്ടന്‍ .
ഏതു രമേശേട്ടന്‍.
ഞാന്‍ നിങ്ങളെ
അറിയില്ല.അവള്‍
അതു പറഞ്ഞപ്പോള്‍
മനസു തളര്‍ന്നു
പോയി.
മോനെ പ്രസവിച്ച് മൂന്നാം നാളാണ് സുമിത്രക്കു
ബോധം തെളിഞ്ഞത്.
ഉള്ളില്‍ ബോധമു
ണ്ടായിരുന്നത്രെ.
അവളുടെ പേടി
മുഴുവന്‍ ബോധം
തെളിയുമോയെന്നാ
യിരുന്നു.ഇല്ലെങ്കില്‍
എങ്ങിനെ തന്നേ
വിളിക്കുമെന്നായിരുന്നു. ആ വിളിയില്ലാതെ തനിക്കുറങ്ങാന്‍
കഴിയില്ലായെന്നു
പറഞ്ഞയാളാണ്.
ഇപ്പോള്‍ തന്നെ
അറിയില്ലയെന്നു
പറയുന്നത്. രമേശന്‍ ഡോക്ടറേ വിളിച്ചു.
കണ്‍സള്‍ട്ടിംഗ് റൂമി
ലെത്തിയപ്പോള്‍
ഡോക്ടര്‍ പരിചയ
ഭാവത്തില്‍ ചിരിച്ച്
വിഷു ചെയ്തു..
സുമിത്ര ശ്രദ്ധിച്ച തേയില്ല.
എന്നെയറിയാ മോ? ഡോക്ടറുടെ
കുശലാന്വേഷണം
ഇല്ല എന്നുറച്ച മറുപടി. അദ്ദേഹം
അവളെ പരിശോധനാ മേശയില്‍ കിടത്തി.
അവള്‍ അവിടെ
നിന്നെണീറ്റു പോകാന്‍ ശ്രമിച്ചു.
എത്ര നോക്കിയിട്ടും
അവള്‍ കിടക്കാന്‍
തയ്യാറായില്ല. ഒടുവില്‍
നേരിയ ഡോസില്‍ സെഡേഷന്‍നല്‍കി അതിന്റെ ശക്തിയിലവള്‍ മയക്കത്തിലേക്കു വീണു. വിശദമായ പരിശോധനക്കു ശേഷം ഡോക്ടര്‍
വേദനിക്കുന്ന സത്യം രമേശനോട്
വെളിപ്പെടുത്തി.
സുമിത്ര അല്‍ഷിമേഴ്‌സിന്റെ
പരിധിയും പിന്നിട്ടു.
ഇപ്പോള്‍ ഡിമെന്‍ഷ്യ എന്ന
സ്റ്റേജിലെത്തിക്കഴിഞ്ഞു. അല്‍ഷിമേഴ്‌സിന്റെ
ഫൈനല്‍ സ്റ്റേജാണ് ഡിമെന്‍ഷ്യ. ഓര്‍മ്മക്കുറവ്, ചിന്താശക്തിയില്ലാതാവുക,മൂകത
അങ്ങനെ പലതും
ഇതിന്റെ ഫലങ്ങളാണ്. ചുരുക്കിപ്പറഞാല്‍
സ്വന്തം വ്യക്തിത്വം ഇല്ലാതാവുക. വ്യക്തിത്വമില്ലെങ്കില്‍ പിന്നെയാ വ്യക്തിയേ ഉണ്ടാവില്ലല്ലോ?
ഡോക്ടര്‍ പറഞ്ഞു
നിര്‍ത്തി.
രമേശന് വാക്കുകള്‍ പുറത്തേക്കു വരുന്നില്ല. തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു.
കുറേ നിമിഷങ്ങള്‍
കഴിഞ്ഞപ്പോള്‍
അയാള്‍ ഗദ്ഗദത്തോടെ
ചോദിച്ചു, ഡോക്ടര്‍
ഇതിനൊരു .പരിഹാരം…
‘ഇല്ല’.അദ്ദേഹത്തിന്റെ
മറുപടി വ്യക്തവും,
ഉറച്ചതുമായിരുന്നു.
കാല്‍ നൂറ്റാണ്ട്
തന്നോടൊപ്പം നിഴലു പോലെ ജീവിച്ചവള്‍.
തന്റെ ഇഷ്ടവും, അനിഷ്ടവും
പങ്കു വെച്ചവള്‍. ഇന്നവളുടെ ഓര്‍മ്മയുടെ ലോകത്തു താനില്ല.
ഇനിയുണ്ടാവുകയു
മില്ല
തങ്ങള്‍ രണ്ടപരി
ചിതര്‍.
മനസും, ശരീര
വും തളര്‍ന്നൊരാള്‍.
നിസഹായതയുടെ
ഇരുളില്‍ മറ്റൊരാള്‍. രണ്ടാള്‍ക്കും നടുവില്‍ ജീവിക്കുന്ന നിഴലായ് മറ്റൊരാള്‍. നിശബ്ദത കൂടുകൂട്ടിയ ആ
എസി മുറിയില്‍
സുമിത്രയുടെ
നേരിയ ശ്വാസോ ഛാസത്തിന്റെ
നേര്‍ത്ത സ്വരം
മാത്രം.













