അക്ഷരം അക്ഷരം എന്നുമനശ്വരം….
അക്ഷയ സമ്പത്തതൊ
ന്നു മാത്രം….
അജ്ഞനുജ്ഞാനമായ്
അന്ധനു കാഴ്ചയായ്…
എന്നും വിളങ്ങുമിതൊ
ന്നുമാത്രം….
എത്ര പകര്‍ന്നാലുമേറി
നിറയുന്നൊരക്ഷയ
പാത്രമിതൊന്നു മാത്രം…
ആരു നുകര്‍ന്നാലുമേറെ
സുമാധുര്യമേകും
അമൃതുപോലക്ഷരങ്ങള്‍….
അന്ധതയേറിയടുക്കു
മീലോകത്തിലെങ്ങും
പ്രകാശമീയക്ഷരങ്ങള്‍…
അക്ഷരം അക്ഷരം
മാനവും കീര്‍ത്തിയും
ഏകിതരുമതില്‍ മാറ്റമില്ല….
നിത്യമാം ജീവിത മന്നയായ്
ഭക്ഷിക്കില്‍ ഇത്രമേല്‍ ശക്തിമറ്റൊന്നുമില്ല….
അക്ഷര സാഗരം തന്നിലായ്
നീന്തു വോരാരുംപരാജിത
രായിടില്ല…
അക്ഷര മുറ്റത്തേയ്‌ക്കെത്താന്‍
വഴിവെട്ടിതന്നവരത്രെ
മഹാരഥന്മാര്‍…..
ആ വഴി തന്നിലായ് യാത്ര തുടരുവിന്‍….
മണ്ണിലെ മാണിക്യം അക്ഷരങ്ങള്‍….













