മനമെത്തും ദൂരത്ത്
മിഴിയെത്താതായി,
മിഴിയെത്തും ദൂരത്ത്
പദമെത്താതായി.
കൊഴിയുന്നു ദന്തങ്ങള്‍,
ചുളിയുന്നു തൊലിയും;
ജരയും നരയുമായ്
മൊരി പാറും ദേഹം…
മുതുകിന്ന് വളവുണ്ടായ്,
കുനിയുന്നു ശിരസ്സും;
അറിയാതായ് ഗന്ധങ്ങള്‍,
ശബ്ദങ്ങള്‍, രുചികള്‍…
ഇടറുന്നു പാദങ്ങള്‍,
വരളുന്നു കണ്ഠം,
കുറുവടി പാണിയില്‍
കൂട്ടായ് വന്നല്ലോ….
***
അറിയുവിന്‍ സഹജരേ
അഹിതമാം സത്യം:
ഇവയെല്ലാം സന്ദേശബ
വാഹകര്‍ മാത്രം….
പടികടന്നെത്തുന്നു
വാര്‍ദ്ധക്യം…. ഒപ്പം
പരമമാം സത്യമായ്
വരുമല്ലോ മൃത്യു….
***
നിയതി തന്‍ നീതിയായ്
ഒരു നാളിലെത്തും
അതിഥിക്കായ് കരുതേണം
ഹൃത്തില്‍… ഒരു ജ്വാല..!
അന്ന്…. അനര്‍ഘമാം
നിമിഷാംശമൊന്നില്‍
ജലധിയാം ജ്ഞാനത്തിന്‍
അതിരുകള്‍ താണ്ടാം…
ഉള്ളതിന്നുള്ളിലെ
ഉണ്മയെ പുല്കാം…
പരമാര്‍ത്ഥ സാരമാം
പൊരുളില്‍… ലയിക്കാം..!











