നിലാവേ നിന്നുടെ വീട്ടില്‍
കിനാവുകാണും കണ്ണുകളുണ്ടോ
അക്കണ്ണില്‍ കണ്ണീരുണ്ടോ
കണ്ണീരിന്നുപ്പുണ്ടോ
കരളിന്റെ മുറിവായില്‍
ആ ഉപ്പു പുരളാറുണ്ടോ
അഴലിന്റെ നീറിയോടുങ്ങലില്‍
അവശതയോടെ തളരാറുണ്ടോ
പനിച്ചൂടിന്‍ പൊള്ളലിലെങ്ങാന്‍
പാതിരാസൂര്യനുദിക്കാറുണ്ടോ
മിന്നാമിന്നികള്‍ ജ്വലിക്കാറുണ്ടോ
ഹേ നിലാ പുഷ്പമേ
സഞ്ചിത സാഗര ഗീതമേ
പറയൂ നിശാസൗന്ദര്യമേ
About The Author
No related posts.