പത്തു വാഴ വച്ചാല്‍
പത്തു മാസം കൊണ്ടു
പത്തു കുല ലഭിക്കും.
പത്തു തൈ നട്ടാലോ
പത്തു വര്‍ഷമെങ്കിലും
പോകും കായ്ഫലത്തിനായ്
പതിന്മടങ്ങു ലഭ്യമെന്നാശ്വാസം.
പറമ്പു നിറയെ വൃക്ഷങ്ങളായാല്‍
പച്ചിലക്കാടായി,ഫലസമൃദ്ധിയും
പണം വാരാം ഫലങ്ങളില്‍ നിന്നും
പാഴ് തടിയും ഉള്‍ക്കാമ്പുള്ളതും
പണം തരും പരിപാലിക്കുകില്‍.
പകല്‍കിനാവ് കാണാതെ
പറമ്പിലേക്കിറങ്ങൂ സഖേ!
പരിസ്ഥിതിദിനമല്ലേ!സമയം
പാഴാക്കരുതാരും മണ്ണില്‍
പണിയെടുക്കൂ,തയ്കള്‍ നടൂ
പ്ലാവും മാവും തെങ്ങും വാഴയും
പാവല്‍,കോവല്‍, കപ്പ, കാപ്പി,
പടവലം, ചേമ്പ് , ചേന,കാച്ചില്‍
പറമ്പു ലേശവും പാഴാക്കിടാതെ
പലവിധ വിളകള്‍,നിറയട്ടെ നെല്ല്
പത്തായത്തില്‍.അങ്ങനെ നാം
പരിസ്ഥിതി ദിനം ഘോഷമാക്കൂ.











