LIMA WORLD LIBRARY

മണവാട്ടി-ജോണ്‍സണ്‍ ഇരിങ്ങോള്‍

ഈ പൂങ്കാവനത്തിലെ മണവാട്ടിയായി
കാറ്റായി, കടലായി, കുളിരായി – ജലമായി
പൂവും കായുമായ് – അന്നമായ്
പരിമളതെന്നലായ് പോറ്റി പുലര്‍ത്തി.
അപ്പോഴും നീയെന്നെ വേദനിപ്പിച്ചും
കിളച്ചു മറിച്ചും
എന്റെ ഊറ്റിപ്പുലര്‍ത്തിയ
മാറ് പിളര്‍ന്ന് നീ.
ഇനിയുമെന്‍ മക്കളെപ്പോറ്റി വളര്‍ത്തുവാന്‍
എന്റെ മാറിനായ് കെഞ്ചി ഞാന്‍
സഹികെട്ട് പലനാള്‍ പിണങ്ങി
കോപിച്ച് ഇളകി ചുടലനൃത്തങ്ങളാടി
ഗൗനിച്ചില്ലെന്നെ നീയൊരിക്കലും.
ഓര്‍ക്കുക മനുജ നീ എന്നിലൊരംശമെന്ന്
മുറിവേറ്റ ഞാന്‍ പുതുമക്കടെ
മണവാട്ടിയായ് പിന്നെയും.
അറിയില്ല എന്‍ നാളെയെ
അറിയില്ല എന്‍ നാളെയെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px