LIMA WORLD LIBRARY

ജീവിതം – ദീപ ബിബീഷ് നായർ

ചെറുതെങ്കിലുമൻപെഴുന്നൊരാ
ചിരിയുണ്ടധരത്തിലെങ്കിലോ
ചിരകാലമതോർത്തു വച്ചിടാം
ചിലരുണ്ടിവിടെന്ന ചിന്തയിൽ

കൊഴിയുന്ന ദളങ്ങളായി നാം
അടരും ഒരു വേളയെങ്കിലും
പരനിന്നുപകാരമേകുകിൽ
നരജന്മമിതർത്ഥ പൂർണ്ണവും

പലവർണ്ണമുദിയ്ക്കുമൂഴിയിൽ
നിറചന്തമൊരുക്കുവാനഹോ
പലതും കുരുടന്നതെന്നപോൽ
അറിയാതെ നടിക്ക നീയതും

ഒഴുകും പുഴ പോലെ ജീവിതം
പായുന്നതിവേഗമെങ്കിലും
അതിമോഹനമീ ദിനങ്ങളോ
തുഴവഞ്ചിയിലൊത്തുകൂടുകിൽ……

ദീപ ബിബീഷ് നായർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px