തെയ്യം, പെരുംകളിയാട്ടം.
കന്നിക്കലവറകളിൽ
മിന്നും പൊന്നിൻ കെടാവിളക്കുകൾ തെളിയുമ്പോൾ ,
കാവുകളിൽ പലവിധ ആചാരാനുഷ്ഠാന
മേളക്കാഴുപ്പിൻ്റെ താളവട്ടം , നാടും ജനങ്ങളും സ്നേഹ കുളിർമ്മയിൽ,സമതയിൽ
ഒന്നായി ഒരുമയുടെ പെരുമയിൽ പെരുംകളിയാട്ടമാടുന്നു വർണ്ണ ത്തികവിൽ,കാവുകളിൽ.
ചടങ്ങുകൾ പലവിധം
പന്തലൊരുക്കം കലവറ, നിലംപണി, പന്തൽ
നാൾമരം മുറിയ്ക്കൽ
നാട്ടെഴുന്നള്ളത്തങ്ങനെയോരോ ഗതിയിൽ
പെരുംകളിയാട്ട പെരുമയിൽ തളിർത്തു
പൂത്തുയലാടും മാനവികത.
മാനവജീവിത മൂഴിയിൽ നന്നായി
ഒന്നായിത്തീരാൻ
പെരുങ്കളിയാട്ട തെയ്യങ്ങൾ, സമത്വസുന്ദര സംസ്കാരത്തിൻ സ്മരണിക തീർക്കും കളിയാട്ടം











