LIMA WORLD LIBRARY

മറക്കുവതെങ്ങനെ – ലീല രവി,പാണ്ടനാട്

ചെടിയും ആ പൂക്കളും,
പൊഴിക്കുന്ന സുഗന്ധവും
മധുവുമീ മധുരവും
നുകരുന്ന മധുപനും
അകലുന്നതെങ്ങു പോകുന്നുവോ.

പറക്കുമീ പക്ഷിയും
ചിറകടി ശബ്ദവും
ശബ്ദത്തിൽ നാദവും
നിലയ്ക്കുന്ന വേദന
യെങ്ങുപോകുന്നുവോ.

വേനലിൽ വരൾച്ചയും
വന്ധ്യമേഘങ്ങളും
നീലാകാശവും,മഴവില്ലിൻ്റഴകും
എങ്ങു പോയ് മറഞ്ഞുവോ.

പെയ്യുമീ വർഷമേഘവും
തോരാമഴയും, പെയ്തൊഴിഞ്ഞെ
ങ്കിലെന്ന് മഴയേ പഴിക്കുന്ന
നേരവും മറക്കുന്ന വേളയും
അകന്നു പോകുന്നുവോ.

ഇലനിറയുമീ തരുവും
കൊഴിഞ്ഞൊരായിലയില്ലാ ശിഖരവും
ശിശിരമീ കാറ്റും പോയതറിയാതെ
ഉഴലുന്ന മാനസം മറന്നുവോ.

സ്നേഹമാം മിഴികളും
ആശ്വാസ മൊഴികളും
തേടുന്ന വഴികളും
ഇന്നെവിടെയോ ഒഴിഞ്ഞു
പോകുന്നുവോ.

ഞാനെന്നെ തിരയുന്ന സമയവും
കാണുവാനാകുന്ന കാഴ്ചയും
എഴുതുമീ വാക്കിനാൽ
തെളിയുന്നു ചിത്തവും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px