LIMA WORLD LIBRARY

‘സ്വാതന്ത്ര്യ ദിനം’- മേരി അലക്‌സ് (മണിയ)

സ്വാതന്ത്ര്യ ദിനം നമുക്കിന്നു
സ്വാതന്ത്ര്യ ദിനം
ആഘോഷിക്കുന്നു നാമിന്ന്
സ്വാതന്ത്ര്യ ദിനം
സത്യധര്‍മ്മങ്ങള്‍ മുഖമുദ്രയാക്കി
പടവാളേന്താതെ ചോര ചിന്താതെ
ബാപ്പുജി നേടിത്തന്ന സ്വാതന്ത്ര്യം
ആ മഹാത്മന്‍ വിഭാവനം ചെയ്ത
സ്വതന്ത്രമൊ നമ്മുടെ ഇന്ത്യയിന്ന്
ചിന്തിക്കേണ്ടതുണ്ട് പലതിലും,
മത പരിവര്‍ത്തനമെന്നാരോപണം ചാര്‍ത്തി
യാത്ര തടഞ്ഞു വച്ചു
കുറ്റാരോപിതരാക്കിയാ കുട്ടികള്‍
കന്യാസ്ത്രീകള്‍ അദ്ധ്യാപികമാര്‍
എത്ര നാള്‍ തുറുങ്കില്‍ നിലത്തു കിടന്നു !
ജാമ്യം കിട്ടാതുഴന്നവര്‍ ആയതിനായ് പാടുപെട്ടവര്‍ വേറെ
സ്വമനസ്സാലിറങ്ങീ പെണ്‍കുട്ടികള്‍
ജോലി തേടി അദ്ധ്യാപകരായിടാന്‍
വീട്ടുകാരുടെ സമ്മതപത്രം വാങ്ങി ഒപ്പം
സഹോദരനും എന്നിട്ടുമവര്‍
ശങ്കിച്ചവശരാക്കി ചിന്തയില്ലാതെ
ഇതോ മതേതരത്വ സ്വാതന്ത്ര്യം !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px