സ്വാതന്ത്ര്യത്തിന്‍ പുലരിപിറന്നൊരു
മൂവര്‍ണ്ണക്കൊടിപാറുന്നേ..
പുലരിത്തുമ്പില്‍ പുതുമഴപോലെ
മണ്ണും മനസ്സും കുളിരുന്നേ..
കാലം വെന്നിയ ധീരമനസ്സുകള്‍
നേടി തന്നൊരുമണ്ണല്ലോ
പാടിയുണര്‍ത്താന്‍ പറവകള്‍ക്കെന്നും
സ്വാതന്ത്ര്യത്തിന്‍ ഗീതങ്ങള്‍.
ശാന്തി നിറയ്ക്കും സമരപഥങ്ങള്‍
പാരിടമെല്ലാം പാടുന്നേ
ഗാന്ധിയുഴിഞ്ഞൊരു ജീവിതമല്ലോ
ഭാരതമണ്ണിന്റെ പുതുജീവന്‍.
നാനാവര്‍ണ്ണം ചേരും മണ്ണില്‍
മാനവരെല്ലാമൊന്നല്ലോ
നാനാത്വത്തിന്‍ ഏകതയെന്നും
ഭാരത മണ്ണില്‍ കാക്കും ഞാന്‍.
ഗാന്ധി വിഭാവനം ചെയ്‌തൊരു രാജ്യം
പുലരാന്‍ നമ്മള്‍ക്കണി ചേരാം
സ്‌നേഹമുണര്‍ത്തും നവഗീതങ്ങള്‍
ഭാരത മണ്ണില്‍ ഉണരട്ടേ…













