പിറന്ന ഭാരതമക്കള്‍ ഞങ്ങള്‍
ഒരേ സ്വരത്തില്‍ പാടുന്നു,
സ്വാതന്ത്ര്യത്തിന്‍ അമൃതാനന്ദം
ജീവനരാഗ സ്പന്ദനമേ!
മൂവര്‍ണക്കൊടിയലഞൊറിയും
സ്വാതന്ത്ര്യത്തിനിളം കാറ്റില്‍
സാഹോദര്യം മഴവില്ലേറ്റിയ
അഴകുകള്‍ ഭൂമിയ്ക്കഭിമാനം.
വന്ദേ ഭാരതം ..ജയ
വന്ദേ മാതരം..
വന്ദേ മാതരം ..ജയ
വന്ദേ ഭാരതം..
അഹിംസമാര്‍ഗം മാതൃക കാട്ടി
ലോകത്തിന്റെ നെറുകയിലും
വിജ്ഞാനത്തിന്‍ ദീപവുമേന്തി
ആകാശത്തിന്‍ തുംഗത്തും..
ഭാരതശില്‍പ്പികള്‍ ഭാസുരമാക്കിയ
സ്വാതന്ത്ര്യത്തിന്‍ സുഭഗതയും
കാലത്തിന്റെ മുതല്‍ക്കൂട്ടാവും
ഭാരതഭരണഘടനദളം.
വന്ദേ ഭാരതം ..ജയ
വന്ദേ മാതരം..
വന്ദേ മാതരം ..ജയ
വന്ദേ ഭാരതം..
മതങ്ങളൊന്നായ് മതിഹരമാക്കിയ
നാടിന്‍ പുണ്യ മഹാസ്ഥലിയും
മഹിതപുരാതന സംസ്‌കൃതികള്‍ ഒഴുകിനടക്കും ഭൂമികയും..
കാശ്മീരത്തിന്‍ മഞ്ഞണി മാമല
കിരീടമണിഞ്ഞ ഹിന്ദുസ്ഥാന്‍,
വാരിധികള്‍ തന്‍ സംഗമഭൂമിക
കഴലിണയാകും ഭാരതിയേ!
വന്ദേ ഭാരതം ..ജയ
വന്ദേ മാതരം..
വന്ദേ മാതരം ..ജയ
വന്ദേ ഭാരതം..
ഭാഷകള്‍ വേഷം സീമകളാകിയ
വൈവിധ്യത്തിന്നുര്‍വ്വിതലം
സാഗരമരുവികളുര്‍വരമാക്കും
കാര്‍ഷിക പൈതൃക ശ്രീതിലകം.
കലകള്‍ കായിക മാമാങ്കങ്ങള്‍
സുരഭിലമാക്കും ഭൂമികയില്‍
ഋതുക്കള്‍ തഴുകി പുളകിതമാക്കും
കാനനകന്യാത്തരുനിരകള്‍.
വന്ദേ ഭാരതം ..ജയ
വന്ദേ മാതരം..
വന്ദേ മാതരം ..ജയ
വന്ദേ ഭാരതം..
പിറന്ന ഭാരതമക്കള്‍ ഞങ്ങള്‍
ഒരേ സ്വരത്തില്‍ പാടുന്നു,
സ്വാതന്ത്ര്യത്തിന്‍ അമൃതാനന്ദം
ജീവനരാഗ സ്പന്ദനമേ!
മൂവര്‍ണക്കൊടിയലഞൊറിയും
സ്വാതന്ത്ര്യത്തിനിളം കാറ്റില്‍
സാഹോദര്യം മഴവില്ലേറ്റിയ
അഴകുകള്‍ ഭൂമിയ്ക്കഭിമാനം.
വന്ദേ ഭാരതം ..ജയ
വന്ദേ മാതരം..
വന്ദേ മാതരം… ജയ
വന്ദേ ഭാരതം…













