എട്ടു പതിറ്റാണ്ടില്‍
എത്തി നില്‍ക്കുന്നു
നമ്മുടെ സ്വാതന്ത്ര്യ
ജന്മ വര്‍ഷങ്ങള്‍
സ്വാതന്ത്യമെന്നത്
സത്യമോ നമ്മുടെ ഭാരതഭൂവില്‍ ?
ബാപ്പുജി, നേതാജി
നെഹ്‌റുജിക്കൊപ്പം
അറിയപ്പെടാത്ത
ആയിരങ്ങള്‍
ഉയിരേകി നേടിയ
സ്വാതന്ത്ര്യമെന്ന
അമൃതിന്‍ മഹത്വം
അറിയാതെ നമ്മള്‍
അസൂയയും,
അഹങ്കാരവും
മുഖ മുദ്രയാക്കുന്നു
നാനാത്വത്തില്‍
ഏകത്വമെന്ന
ആപ്തവാക്യം മറന്ന്
ജാതി മത
വിദ്വേഷങ്ങള്‍
മനസ്സില്‍ പെരുപ്പിച്ച്
പരസ്പരം പൊരുതി ജന്മമൊടുക്കുന്നു.
‘ഭാരതീയര്‍ സഹോദരീ സഹോദരങ്ങള്‍’
പ്രതിജ്ഞയില്‍ മാത്രം
ഉയരുന്ന വാക്കുകള്‍
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിക്ക്
ഒരു നാളും കാവലായ് നില്‍ക്കുന്നില്ല.
ഇവയെല്ലാം കണ്ട്
നോവുന്ന മനസുമായ്
ഭാരതാംബ
സുകൃതം നിറയുമൊരു
ജന്മ ദിനത്തിനായ്
കൊതിയോടെ
കാത്തിരിക്കുന്നു.
അതു നല്‍കാന്‍
ഭാരതീയരായ നാം
ഒരേ മനസോടെ
ഒന്നായ് മുന്നേറണം
ഇതൊരു തപസ്യയായി
ഹൃദയത്തില്‍
ചേര്‍ത്ത്
ഭാരതാംബയെ
നമസ്‌കരിക്ക…













