ഒരു വളവൊട്ടിയമര്‍ന്ന്
വട്ടംചുറ്റിയണയുന്ന
ഒരു തിരമാലയാം മനസ്സല്ലേ…?
മനുഷ്യന്റെ മനസിലാര്‍ത്തലച്ച
പ്രണയം പോലെ
മധുരമാം അനുഭൂതിയല്ലേ..,?
മദഭ്രാന്തിന്റെ ഉള്ളറയിലെ
അടങ്ങാത്ത ചിന്തയും
മനസ്സില്‍ പതിയാത്തവര്‍ക്കൊരു
കാമവികാരം മാത്രമല്ലേ…?
എങ്കിലും മധുവാഹിനിയല്ലേ.
മനസ്സിന്റെ വികാരങ്ങള്‍
തിരിച്ചറിയുന്ന കവിതയാം
മനസ്സല്ലേ…?
എന്നാല്‍ ഹൃദയവേദനയറിയതെ
മായക്കാഴ്ച പോലൊഴുകുന്ന
പുഴയാം മനസ്സല്ലേ….?
എങ്കിലും മായാജാലമല്ലേ
മിഴിനീര്‍വറ്റാതൊഴുകി
മറിയുന്നതാം
പുഴപോലെയല്ലേ…?
മനസ്സിന് വികാരം
പാടില്ലെന്നാണോ?
കണ്ണീര്‍വറ്റാത്തതാം
കളിവഞ്ചിയാണോ…?
അറിയാതെയൊഴുകിയ
പുഴയെന്നും
അറിഞ്ഞെടുത്തുടുത്ത
ചേലയെന്നുമര്‍ത്ഥമുണ്ടോ…?
മനസ്സിലെ ചിന്തകളെ
പൂട്ടിക്കെട്ടിയ കലവറയെന്നും
മാറാലമാറാത്ത
മറപ്പുരയെന്നും പറയുന്നുണ്ടോ…?
മനസ്സേ… നിന്നെ
എങ്ങനെയൊക്കെയുടുക്കാം….?











