ഭാരതത്തെ ജീവനായി ശ്വാസമായി നടന്നവര്‍
കോട്ടപോലെ നെഞ്ചുകാട്ടി പിടിച്ചെടുത്ത സ്വാതന്ത്ര്യം
നെഞ്ചകത്തിനുള്ളിലെന്നും കൊത്തിവെച്ച പേരിത്
ഭാരതാംമ്പ നമുക്ക് തന്ന നന്മകള്‍ മറന്നിടാതെ
ജീവനിറ്റ് വീണിടീലും കെടാതെ നമ്മള്‍ കാത്തിടും
വെറുത്തിടാം ദംഷ്ട്രയേന്തിയ വിഷം ചുരത്തും നാവിനെ
ചേര്‍ത്തിടാം ഹൃത്തിലായി നന്മയുള്ള നേരിനെ
ഭയരഹിത ഭാരത പുലരികള്‍ പിറക്കുവാന്‍
ഒന്നിച്ചിടാം നിമഗ്‌നരായ് പൊതു വിപത്തിനെതിരെയായ്
പോര്‍ക്കളം തെളിച്ചു നേടിയ പൗര്‍ണമി നിലാവുകള്‍
പരന്നിടട്ടെ പാരിലാകെ കനല്‍കെടാതെ എന്നുമേ











