LIMA WORLD LIBRARY

നാളെ നീളെ-റെജി ഇലഞ്ഞിത്തറ

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.
ഇന്നിമിഷം പോയ് മറഞ്ഞ്
ഭൂതകാലമായ്,
കുടികെടത്തും മടിയതെന്ന്
ഓര്‍മ്മ വെയ്ക്കണം.
ഉഷസ് ഉണര്‍ന്നു നേരമായ്,
സൂര്യനുച്ചിയില്‍,
നാലുമണി പൂക്കളായ്
ഇന്നീമക്കളും.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

ശക്തരെ പടയ്ക്കുവത്
കഠിനകാലവും,
ക്ലേശരഹിത കാലം തീര്‍ക്കും
ശക്തരായവര്‍,
ദുര്‍ബലര്‍ക്ക് പിറവി നല്‍കും
നല്ലകാലവും,
ദുരിതകാലസൃഷ്ടിയൊക്കെ
ദുര്‍ബലരാലേ.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

നിന്റെനിഷ്ഠ സൂര്യകാന്തിപോല്‍
വിളങ്ങണം.
പരിശ്രമിയ്ക്ക പാറുവാന്‍
ഉയര്‍ന്നു പാറുവിന്‍.
പറക്കുവാനതാവതില്ലയെങ്കി-
ലോടണം,
ഓടുവാന്‍ കഴിവതില്ല,
ശങ്ക വെടിയണം,
നടന്നു കേറണം….. ഉയരെ,
ഉയരെ ഉയരെയായ്.
മടിച്ചിടാതിഴയണം
നിനക്കു നേടുവാന്‍,
നടക്കുവാന്‍ കഴിവതില്ലതെന്തി-
നോര്‍ക്കണം.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

കഴിഞ്ഞിടാത്തതൊന്നുമില്ല
ചിത്തമേകുകില്‍.
താനേതന്റെശത്രുവെന്ന-
റികയെപ്പോഴും,
മത്സരിയ്ക്ക നീസ്വയം
വരിയ്ക്ക വിജയവും.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

ഒന്നറിക വിജയമേറെ
ദൂരെയല്ലത്.
പ്രളയകെടുതി കണ്ടനമ്മള്‍
കൊണ്ടറിഞ്ഞതോ
കരുതലായ് മെയ് മറന്ന-
ണിനിരന്ന കൂട്ടരെ.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

ലളിതമായ് നിനയ്ക്കുകില്‍
മധുരമായ ജീവനം.
മടി കടന്ന് കൂടുകില്‍
കഠിനമാണ് ജീവിതം.
ഇന്നിമിഷം മാത്രമാണ്
നിന്റേതായി സ്വന്തമായ്.
മരീചിയാം നാളെകള്‍
മറ്റാരുടേതുമായിടും.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

നവീന ചിന്തയൊക്കെയും
നാടിന്‍നന്മയാകണം.
നിനക്കുമാത്രമായികാലം
കാക്കതില്ലതെന്നുമേ!.

നാളെ നാളെ നീളെ നീളെ
നേരമേറെയായ്,
ചെയ്തിടേണ്ട കര്‍മ്മമത്രെ
ബാക്കിയേറെയായ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px