മാമല നാടെന്‍ നാട്
ചേലെഴും മലയാളം…
മാമക ഹൃദയത്തി-
ലാനന്ദം മലയാളം…
ശാരിക കിളി പ്പെതല്‍
പാടിയ മലയാളം…
മാതൃഭാവത്തിന്‍
സ്‌നേഹ സൗരഭ്യം
മലയാളം…
അമ്മയെന്നെഴുതിയോ
രൈശ്വര്യം മലയാളം…
അമ്മലര്‍ നാളിന്‍
സ്‌നേഹ സൗഭാഗ്യം
മലയാളം…
പൊന്നുഷസ്സെതിരേല്‍ക്കും,
പൊന്നാമ്പല്‍ നിറമേലും…
പൊന്നല യലച്ചെത്തു
മെന്നുടെ മലയാളം…
വെറ്റില ചവച്ചെത്തും
മങ്കമാര്‍ നിരന്നെത്തി
ചന്തമായ് മണിക്കതിര്‍
കൊയ്‌തൊരു മലയാളം
തെങ്ങണിത്തലയാടും..
വെണ്‍ കതിര്‍ കുല ചൂടും…
ചെമ്മില്‍ ച്ചെങ്കതിര്‍ വീശും
എന്നുമെന്‍ മലയാളം….
കാടുകള്‍, പൂമേടുകള്‍ താമരത്തടാകങ്ങള്‍…
ആകാശവിതാനത്തി
ലേറിയ നക്ഷത്രങ്ങള്‍…
വിശ്വനാഥനാം ശില്പ്പ്പി
മാണിക്യകലില്‍ തീര്‍ത്ത
വിശ്വ മോഹന ദേശ മാകുമെന്‍ മലയാളം….
എത്ര ലാവണ്യദേശം…
സ്വര്‍ഗ്ഗ ഭൂപടം തന്നെ…
ഈ സ്വര്‍ഗ്ഗ ദേശത്തിന്റെ
പ്രേമഭാജനം നമ്മള്‍…
ആകയാലാനന്ദത്താല
ദ്വൈത ഗീതം പാടിന്‍…
ദൂരദൂരങ്ങള്‍ താണ്ടി…
കേരളം വളരട്ടെ….











