ഇനിയൊന്നു കൂടി ജനിക്കണം
എനിക്കിനിയൊന്നു കൂടി ജനിക്കണം
ആരാരും കാണാതെയാരോരുമറിയാതെ
ഒരു കാട്ടു പൂവായ് ജനിക്കണം
ഇനിയൊന്നു കൂടി തളിര്‍ക്കണം
എനിക്കിനിയൊന്നു കൂടി തളിര്‍ക്കണം
കാനനച്ചോലയിലൊരു കുഞ്ഞിളം
തണ്ടില്‍ ഒരു കുഞ്ഞു
പൂവായ് തളിര്‍ക്കണം
ഇനിയൊന്നു കൂടി പടരണം
എനിക്കിനിയൊന്നു കൂടി പടരണം
മഴയിലും വെയിലിലും തളരാതെ നില്‍ക്കുമാ
വടവൃക്ഷമൊന്നില്‍ പടരണം
ഇനിയീ മണ്ണില്‍ വീണലിയണം
എനിക്കിനിയീ മണ്ണില്‍ വീണലിയണം
വീണ്ടുമൊരു പുനര്‍ജന്മത്തിനായെനിക്കിനിയീ
ജഡയിലായലിയണം…











